സി പി ബാവ ഹാജി file
Kerala

'ലീഡ് നേടി കൊടുത്താല്‍ ബൂത്ത് ഭാരവാഹിക്ക് സൗജന്യ വിദേശ യാത്ര'; പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ലീഗ് നേതാവിനെതിരെ കേസ്

തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത ലീഗ് നേതാവിനെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത ലീഗ് നേതാവിനെതിരെ കേസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ ഹാജിക്ക് എതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

തവനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ബാവ ഹാജിയുടെ പ്രഖ്യാപനം. തവനൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി എസ് ജോയിക്ക് ലീഡ് നല്‍കുന്ന ബൂത്ത് ഭാരവാഹികള്‍ക്കാണ് സി പി ബാവ ഹാജി വമ്പന്‍ സമ്മാനം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയെ മുന്നിലെത്തിക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് 15 ദിവസത്തെ വിദേശയാത്രയായിരുന്നു വാഗ്ദാനം. ചലഞ്ച് ഏറ്റെടുത്ത് വിജയിക്കുന്നവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പര്യടനത്തിനുള്ള അവസരമൊരുക്കുമെന്നും ബാവ ഹാജി പറഞ്ഞിരുന്നു. തവനൂരില്‍ മുസ്‌ലിം ലീഗ് മല്‍സരിച്ചിരുന്നെങ്കില്‍ സ്ഥാനാര്‍ഥിയാകേണ്ടിയിരുന്ന ആളാണ് സി പി ബാവ ഹാജി.

പ്രവര്‍ത്തകരോടും നേതാക്കന്മാരോടും പറഞ്ഞ കാര്യമായതിനാല്‍ പെരുമാറ്റ ചട്ട ലംഘനമാകില്ലെന്നായിരുന്നു സി പി ബാവ ഹാജിയും യുഡിഎഫ് നേതാക്കന്മാരും പറഞ്ഞിരുന്നത്. വിഷയത്തില്‍ എസ്പിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിപി ബാവ ഹാജിക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമാന്തരമായ പരിശോധനയും നടക്കുന്നുണ്ട്.

muslim league leader offers free travel abroad if udf candidate wins, case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭീകരതയെ പിന്തുണയ്ക്കുന്നവർ കടുത്ത പ്രത്യാഘാതം നേരിടും, സിന്ധു നദീജല കരാര്‍ നിര്‍ത്തിവച്ചത് നിര്‍ണായക ചുവടുവെയ്പ്: രാഷ്ട്രപതി

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

Instagzam അല്ല, ഇന്‍സ്റ്റഗ്രാം തന്നെ; 10 വര്‍ഷത്തിടെ ആദ്യമായി ലോഗോ മാറ്റി പ്ലാറ്റ്‌ഫോം

പരസ്പര ബഹുമാനം നിലനിർത്തണം, മിതത്വം പാലിക്കണം; രാഹുലിന്റെ വിവാദ പരാമർശത്തിൽ വിദേശകാര്യമന്ത്രാലയം

ആശ്വാസകിരണം പദ്ധതി: പ്രതിമാസ ധനസഹായം 1,000 രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍