അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍ ?

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ മാഗ്നം സ്പോർട്സിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം
Kerala Blasters
കേരള ബ്ലാസ്റ്റേഴ്സ് എഫ്സി
Edited By:
Updated on: 
1 min read

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ദുബായ് ആസ്ഥാനമായ അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഉടമസ്ഥാവകാശ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അല്‍ ഫുര്‍സാന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചേക്കും.

Kerala Blasters
'ഇടിച്ച്' മുന്നേറി ഇന്ത്യന്‍ ബോക്‌സര്‍മാര്‍; സ്വര്‍ണം, വെള്ളി ഒന്നുറപ്പ്!

ഈ സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് കളിക്കാനാണ് പുതിയ ഉടമകളും തീരുമാനിച്ചതെന്നാണ് വിവരം. ഒക്ടോബര്‍ പത്താം തീയതിയാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനായി ഈ സീസണില്‍ കളിക്കേണ്ട താരങ്ങള്‍ സംബന്ധിച്ച് പുതിയ മാനേജ്‌മെന്റിനുള്ളില്‍ ധാരണയായതായി റിപ്പോര്‍ട്ടുണ്ട്. ക്ലബ് ഉടമകള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതിന് പിന്നാലെ തന്നെ, ടീമിന്റെ പരിശീലനവും ആരംഭിച്ചേക്കും.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന നിംഗ്ഗാഡ ഗ്രൂപ്പിൻ്റെ മാഗ്നം സ്പോർട്സിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിട്ടതോടെയാണ് മാഗ്നം ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഉടമസ്ഥവകാശം കൈമാറാൻ തീരുമാനിച്ചത്. നിഖിൽ ഭരദ്വാജ്, തെലുങ്ക് സിനിമാ താരങ്ങളായ ചിരഞ്ജീവി, അക്കിനേനി നാ​ഗാർജുന അടക്കമുള്ളവരുടെ കൺസോർഷ്യമാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥരായി ഉണ്ടായിരുന്നത്.

Kerala Blasters
'പ്രശസ്തി വലിയ പാര, സമാധാനവും സ്വസ്ഥതയും പോയികിട്ടി'; വൊസീഞ്ഞ!
Kerala Blasters
'100 സെഞ്ച്വറി അടിക്കും, കോഹ്‍ലിയേക്കാൾ മികച്ച ബാറ്റർ ഇല്ല'
Kerala Blasters
'ഗോള്‍ഡന്‍ നീരു', ഏഷ്യന്‍ റെക്കോര്‍ഡ്; ഷൂട്ടിങില്‍ ഇന്ത്യക്ക് സ്വര്‍ണം!
Summary

Are Al Fursan Sports the new owners of Kerala Blasters?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com