Muslim league  
Kerala

തെക്കന്‍ കേരളത്തില്‍ മാത്രം നാല്‍പതോളം സ്ഥാനങ്ങള്‍; ലീഗിന്റെ നേട്ടം അക്കമിട്ട് നിരത്തി സംസ്ഥാന സെക്രട്ടറി

നാല്‍പതോളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ പൂര്‍ണ്ണ ടേമായോ ഭാഗിക ടേമായോ ഉണ്ടാകും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെ തെക്കന്‍ ജില്ലകളിലെ നാല്‍പതോളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മുസ്ലീം ലീഗ് ഔദ്യോഗിക സ്ഥാനം വഹിക്കുമെന്ന് കണക്കുകള്‍. കോര്‍പറേഷന്‍, മുന്‍സിപാലിറ്റികള്‍ എന്നിവയിലേക്കുള്ള മേയര്‍, അധ്യക്ഷ പദവികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷായാണ് പാര്‍ട്ടിയുടെ നേട്ടം സംബന്ധിച്ച കണക്കുകള്‍ പങ്കുവച്ചിരിക്കുന്നത്.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളുടെ കണക്കുകളാണ് അഡ്വ. മുഹമ്മദ് ഷാ നിരത്തുന്നത്. കൊച്ചിയിലെ ഡെപ്യൂട്ടി മേയര്‍ മുതല്‍ വണ്ണപുരം പഞ്ചായത്തിലെ വൈസ് പ്രഡിഡന്റ് വരെയുള്ള 39 തദ്ദേശ സ്ഥാപനങ്ങളുടെ പേരും, അവയില്‍ മുസ്ലീം ലീഗ് വഹിക്കുന്ന സ്ഥാനവുമാണ് മുഹമ്മദ് ഷാ പങ്കുവച്ചിരിക്കുന്നത്. ഇതൊരു പ്രാഥമിക കണക്കാണെന്നും പഞ്ചായത്തുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തുന്നതേയുള്ളൂ എന്നും അദ്ദേഹം പറയുന്നു.

അതേസമയം കൊച്ചി കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഊഴം വച്ച് ലീഗിനു ലഭിക്കുമെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഡിസിസി നേതൃത്വം ഇതു നിഷേധിക്കുകയാണ്. ഇതുസംബന്ധിച്ച് കെപിസിസിയില്‍നിന്നു നിര്‍ദേശമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

കേരളത്തിലെ 14 ജില്ലകളിലും മുസ്ലീം ലീഗിന് ഇത്തവണ പ്രതിനിധികളുണ്ട്. സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് മുസ്ലീം ലീഗുള്ളത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 3,203 സീറ്റുകളാണ് മുസ്ലീം ലീഗ് സ്വന്തമാക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 2248 അംഗങ്ങളും 300 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും 36 കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും 568 നഗരസഭാംഗങ്ങളുമാണ് ഇത്തവണ മുസ്ലീം ലീഗിനുള്ളത്.

അഡ്വ മുഹമ്മദ് ഷായുടെ പ്രതികരണം-

എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ താഴെ പറയുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പ്രതിനിധികള്‍ പൂര്‍ണ്ണ ടേമായോ ഭാഗിക ടേമായോ ഉണ്ടാകും. പഞ്ചായത്തുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്തുന്നതേയുള്ളൂ. ഇതൊരു പ്രാഥമിക കണക്കാണ്.

1. കൊച്ചി കോര്‍പറേഷന്‍ - ഡെപ്യൂട്ടി മേയര്‍

2. തൊടുപുഴ മുനിസിപ്പാലിറ്റി - ചെയര്‍മാന്‍

3. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി - ചെയര്‍മാന്‍

4. കായംകുളം മുനിസിപാലിറ്റി - ചെയര്‍മാന്‍

5. തിരുവല്ല മുനിസിപാലിറ്റി - ചെയര്‍മാന്‍

6. തൃക്കാക്കര മുനിസിപാലിറ്റി - വൈസ് ചെയര്‍മാന്‍

7. കളമശ്ശേരി മുനിസിപാലിറ്റി - വൈസ് ചെയര്‍മാന്‍

8. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി - വൈസ് ചെയര്‍മാന്‍

9. പെരുമ്പാവൂര്‍ മുനിസിപാലിറ്റി - വൈസ് ചെയര്‍മാന്‍

10. ആലപ്പുഴ മുനിസിപാലിറ്റി - വൈസ് ചെയര്‍മാന്‍

11. പത്തനംതിട്ട മുനിസിപാലിറ്റി - വൈസ് ചെയര്‍മാന്‍

12. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് - പ്രസിഡന്റ്

13. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് -വൈസ് പ്രസിഡന്റ്

14. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് - പ്രസിഡന്റ്

15. പായിപ്ര ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

16. കുന്നത്ത് നാട് ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

17. വെങ്ങോല ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

18. എളമാട് ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

19. എടവെട്ടി ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

20. കുമാരമംഗലം ഗ്രാമ പഞ്ചായത്ത് - പ്രസിഡന്റ്

21. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് - പ്രസിഡന്റ്

22. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

23. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

24. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡന്റ്

25. എടത്തല ഗ്രാമ പഞ്ചായത്ത് - വൈസ് പ്രസിഡന്റ്

26. മയ്യനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡന്റ്

27. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

28. ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

29. എരുമേലി ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

30. ചെമ്പ് ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

31. കൊറ്റനാട് ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡന്റ്

32. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് -വൈസ് പ്രസിഡന്റ്

33. പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡന്റ്

34. അടിമാലി ഗ്രാമപഞ്ചായത്ത്-വൈസ് പ്രസിഡന്റ്

35. വെള്ളത്തൂവല്‍ ഗ്രാമ പഞ്ചായത്ത്-വൈസ് പ്രസിഡന്റ്

36. ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത് - വൈസ് പ്രസിഡന്റ്

37. ആയവന ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡന്റ്

38. ആവോലി ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡന്റ്

39. വണ്ണപ്പുറം ഗ്രാമ പഞ്ചായത്ത് -വൈസ് പ്രസിഡന്റ്

ഇത് രാഷ്ടീയ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണ്.

ഈ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദിയും അഭിവാദ്യവും അറിയിക്കുന്നു.

അഡ്വ മുഹമ്മദ് ഷാ

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി

muslim league makes historic gains across south Kerala districts in local body polls.

തിരുവനന്തപുരത്ത് വി വി രാജേഷ് മേയര്‍; ചരിത്രം കുറിച്ച് ബിജെപി; കോണ്‍ഗ്രസിന്റെ രണ്ട് വോട്ട് അസാധു

'ആ മണി ഞാനല്ല'; ശബരിമല സ്വര്‍ണക്കടത്തില്‍ ഡിണ്ടിഗല്‍ സ്വദേശിയെ ചോദ്യം ചെയ്ത് എസ്‌ഐടി

എൻസിഇആർടിയിൽ നിരവധി ഒഴിവുകൾ, പത്താംക്ലാസ് മുതൽ ബിരുദാനന്തരബിരുദം വരെയുള്ളവർക്ക് അവസരം

21ാം നൂറ്റാണ്ടില്‍ ആദ്യം! 27 വര്‍ഷത്തെ കാത്തിരിപ്പ്; മെല്‍ബണില്‍ അപൂര്‍വ നേട്ടവുമായി ഇംഗ്ലീഷ് പേസര്‍

ഗിബ്ലി മുതൽ ഗ്രോക്ക് വരെ: ജെൻ സീ ഹിറ്റാക്കിയ 2025ലെ AI ട്രെൻഡുകൾ

SCROLL FOR NEXT