

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ ടൈസണ്‍ മാസ്റ്ററെ രംഗത്തിറക്കാന്‍ സിപിഐ ആലോചിക്കുന്നു. നിലവില്‍ കൈപ്പമംഗലം എംഎല്‍എയാണ് ഇ ടി ടൈസണ്‍ മാസ്റ്റര്‍. കോട്ടപ്പുറം രൂപതയ്ക്ക് ഗണ്യമായ സ്വാധീനമുള്ള മണ്ഡലത്തില്‍ ലാറ്റിന്‍ കത്തോലിക്കാ മുഖം എന്ന നിലയിലും, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഐഡന്റിറ്റിയും വോട്ടായി മാറുമെന്നാണ് സിപിഐ കണക്കുകൂട്ടുന്നത്.
പറവൂര്‍ മണ്ഡലം സിപിഎമ്മുമായി വെച്ചു മാറുന്ന പ്രശ്‌നമില്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സതീശനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന സിപിഎം നിര്‍ദേശം സിപിഐ കണക്കിലെടുത്തിട്ടുണ്ട്. ജില്ലയ്ക്ക് അകത്തു നിന്നും പുറത്തു നിന്നുമുള്ള സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നുണ്ട്. സിപിഐയും സിപിഎമ്മും ചേര്‍ന്ന് പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
പറവൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഐ മത്സരിക്കും. സീറ്റ് കൈമാറ്റം സംബന്ധിച്ച് എല്‍ഡിഎഫിനുള്ളില്‍ ചില പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ട സാഹചര്യമില്ല. സിപിഐയും സിപിഎം നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.' സിപിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
മാര്‍ച്ച് 5 ന് നടക്കുന്ന പാര്‍ട്ടിയുടെ നിയമസഭാ, ജില്ലാ കൗണ്‍സില്‍ യോഗങ്ങളും മാര്‍ച്ച് 6 ന് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗവും സ്ഥാനാര്‍ത്ഥിത്വത്തില്‍ അന്തിമരൂപം നല്‍കും. പറവൂരും പെരുമ്പാവൂരും തമ്മില്‍ വെച്ചു മാറുന്നതിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച നടന്നിരുന്നു. അങ്ങനെയെങ്കില്‍ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ അഷ്‌റഫിനെ മത്സരിപ്പിക്കുന്നതും ആലോചിച്ചിരുന്നു.
മൂവാറ്റുപുഴയില്‍ സിപിഐ ജില്ലാ സെക്രട്ടറി എന്‍ അരുണിനെ മത്സരിപ്പിക്കുന്നതും പരിഗണിക്കുന്നു. കോണ്‍ഗ്രസിന്റെ മാത്യു കുഴല്‍നാടനാണ് മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എ. കഴിഞ്ഞ തവണ എല്‍ദോ എബ്രഹാമിനെയാണ് മാത്യു കുഴല്‍നാടന്‍ പരാജയപ്പെടുത്തിയത്. നിലവില്‍ മൂവാറ്റുപുഴയില്‍ അരുണ്‍ അല്ലാതെ മറ്റ് പേരുകളൊന്നും പരിഗണിക്കുന്നില്ലെന്നാണ് സിപിഐ നേതാക്കള്‍ സൂചിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates