എം വി ​ഗോവിന്ദൻ  ഫെയ്സ്ബുക്ക്
Kerala

'ഇപ്പോഴും പഴയ വല്യേട്ടന്‍ മനോഭാവം'; ഡല്‍ഹിയില്‍ ബിജെപിക്ക് അധികാരം തളികയില്‍ വെച്ചു നല്‍കിയത് കോണ്‍ഗ്രസ്: എം വി ഗോവിന്ദന്‍

'ഞങ്ങള്‍ മഹാമേരുവാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്'

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം ലഭിക്കാന്‍ കാരണം കോണ്‍ഗ്രസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാജ്യതലസ്ഥാനത്ത് അധികാരം ബിജെപിക്ക് തളികയില്‍ വെച്ച് നല്‍കിയത് എന്ന ചോദ്യത്തിന് കൃത്യമായ ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അത് കോണ്‍ഗ്രസാണ്. ഇന്ത്യ സഖ്യമുന്നണികള്‍ക്ക് ഒന്നിച്ചു നില്‍ക്കാനാകാത്ത സാഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസ് ആണ്. പഴയ വല്യേട്ടന്‍ മനോഭാവം കോണ്‍ഗ്രസ് ഇപ്പോഴും തുടരുകയാണ് എന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ മഹാമേരുവാണെന്നാണ് കോണ്‍ഗ്രസ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലായി ഒരൊറ്റ സീറ്റു പോലും കോണ്‍ഗ്രസിന് കിട്ടിയിട്ടില്ല. രണ്ടു ശതമാനം വോട്ട് കൂടുതല്‍ കിട്ടിയിട്ടുണ്ടെന്നാണ് മനോരമ പത്രം ആശ്വസിക്കുന്നത്. കൂടുതല്‍ കിട്ടിയിട്ടെന്തിനാ പുഴുങ്ങിത്തിന്നാനാണോ എന്നും ഗോവിന്ദന്‍ ചോദിച്ചു. ബിജെപി ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രക്രിയയെയും എതിര്‍ത്തുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ പാടില്ലെന്ന നിലപാടാണ് സിപിഎം എടുത്തത്.

കോണ്‍ഗ്രസുമായി ദേശീയ ഐക്യമുന്നണിയൊന്നും പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ കൂട്ടുകെട്ട് ഉദ്ദേശിക്കുന്നില്ല. എന്നാല്‍ അതിവിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെട്ടാല്‍ മാത്രമേ ബിജെപിയെ പ്രതിരോധിക്കാനാകൂ എന്ന ഇന്ത്യന്‍ ജനതയുടെ അനുഭവം മനസ്സിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. ലേക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ ജനത ബിജെപിയെ തടഞ്ഞിട്ടുണ്ട്. എങ്കിലും ബിജെപി സര്‍ക്കാര്‍ മുന്‍ നിലപാട് തുടരുകയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

മലയാളത്തിന്റെ മഹാനടന്‍; മമ്മൂക്കയ്ക്ക് ഇന്ന് 75

കയ്പമം​ഗലം അപകടം; വിദ്യാർഥികൾ മ​ദ്യ ലഹരിയിൽ? നാട്ടുകാരുമായി തർക്കം, കൈയാങ്കളി

സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രത

Weekly horoscope (September 06- September 12, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ