എം വി ഗോവിന്ദന്‍/ഫയല്‍ 
Kerala

മിത്തുകളെ ചരിത്രമായി കാണാനാവില്ല; ഷംസീറിനെ പിന്തുണച്ച് എംവി ഗോവിന്ദന്‍

ഗണപതിക്കെതിരായ ഷംസീറിന്റെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തുവന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പീക്കര്‍ ഷംസീറിനെതിരായ എന്‍എസ്എസിന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മിത്തുകളെ ചരി്രതത്തിന്റെ ഭാഗമായി കാണാനാവില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. സങ്കല്‍പ്പങ്ങളെ അങ്ങനെ തന്നെ കാണണം. 

സ്പീക്കര്‍ പറഞ്ഞത് ശാസ്ത്രീയകാര്യമാണ്. ശാസ്ത്രീയമായ കാര്യങ്ങള്‍ ഊന്നിപ്പറയുക എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. ഇനിയും ആ നിലപാടു തന്നെയാകും സ്വീകരിക്കുക. മിത്തുകളെ മിത്തായും ചരിത്രത്തെ ചരിത്രമായും ശാസ്ത്രത്തെ ശാസ്ത്രമായിട്ടും കാണുക എന്ന പൊതുനിലപാട് സ്വീകരിച്ചുപോകുന്നതിനോടൊപ്പമാണ് പാര്‍ട്ടി നില്‍ക്കുന്നത്.  

ശരിയായി മനസ്സിലാക്കിയാല്‍ പ്രശ്‌നമില്ല. സ്പീക്കര്‍ രാജിവെക്കുക, മാപ്പു പറയുക തുടങ്ങിയ കാമ്പെയ്‌നുകള്‍ നടക്കുന്നുണ്ട്. സ്പീക്കറുടെ മാപ്പും രാജിയും ആവശ്യപ്പെടുന്നതിനോട് യോജിപ്പില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

ഗണപതിക്കെതിരായ ഷംസീറിന്റെ പ്രസ്താവനക്കെതിരെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തുവന്നത്. ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. 

പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പുപറയണമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. സ്പീക്കറുടെ പ്രസ്താവന അതിരു കടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ ആവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തു നിന്നും ഉണ്ടായാലും അത് അംഗീകരിക്കാനാവുന്നതല്ല.

ഈ സാഹചര്യത്തില്‍ നിയമസഭ സ്പീക്കര്‍ എന്ന നിലയില്‍ തല്‍സ്ഥാനത്ത് തുടരുന്നതിന് അദ്ദേഹത്തിന് അര്‍ഹതയില്ല. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ വിശ്വാസികളോട് മാപ്പുപറയണം. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് പ്രസ്താവനയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT