എംവി ജയരാജന്‍ മാധ്യമങ്ങളെ കാണുന്നു SM ONLINE
Kerala

'അവരുടെയെല്ലാം കാലം കഴിഞ്ഞു'; ആകാശ് തില്ലങ്കേരിയെയും അര്‍ജുന്‍ ആയങ്കിയെയും ജനം നേരിടുമെന്ന് എംവി ജയരാജന്‍

മൂന്നാം ഊഴം ഇടതുപക്ഷത്തിനാണെന്ന് ശശി തരൂരും മുല്ലപ്പള്ളിയും ചില യുഡിഎഫ് നേതാക്കളും സമ്മതിക്കുകയാണ്. അത് ഇടതുപക്ഷത്തിന്റെ ജനകീയ അംഗീകാരമാണെന്നും ജയരാജന്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സ്വര്‍ണക്കടത്ത് സംഘങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇനിയും പുറത്തുവന്ന് മാഫിയ സംഘമായാല്‍ ജനം നേരിടുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. അവരുടെയെല്ലാം കാലം കഴിഞ്ഞു. ഇനി ജയിലില്‍ പോവുകയാണ് വേണ്ടതെന്നും ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

ബ്ലേഡ് മാഫിയ സംഘത്തിന്റെ കാലം കഴിഞ്ഞു. ഇനി ആരെങ്കിലും ഒരു തഞ്ചം നോക്കി വരാന്‍ ശ്രമിച്ചാല്‍ ജനം വിടില്ല. അര്‍ജുന്‍ ആയങ്കിയായാലും ആകാശ് തില്ലങ്കേരിയായാലും ശരി അവര്‍ക്കൊന്നും ഇനി ഭാവിയില്ല. കര്‍ശനമായ നടപടി ജനം സ്വീകരിക്കും. പൊലിസ് നിയമനടപടിയും സ്വീകരിക്കും.

കോണ്‍ഗ്രസില്‍ അഞ്ച് പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ എല്‍ഡി.എഫില്‍ അങ്ങനെയല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നണിയും പാര്‍ട്ടിയും സ്വീകരിക്കും. ഏറ്റവും മിടുക്കനായ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നും അത് ആ സമയത്ത് പാര്‍ട്ടിയും മുന്നണിയും സ്വീകരിക്കുമെന്നും എംവി ജയരാജന്‍ പറഞ്ഞു. മൂന്നാം ഊഴം ഇടതുപക്ഷത്തിനാണെന്ന് ശശി തരൂരും മുല്ലപ്പള്ളിയും ചില യുഡിഎഫ് നേതാക്കളും സമ്മതിക്കുകയാണ്. അത് ഇടതുപക്ഷത്തിന്റെ ജനകീയ അംഗീകാരമാണെന്നും ജയരാജന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്

വീണ്ടും പ്രതിഷേധത്തിന് സിജെപി; ചുമത്തിയത് പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പ്; 'നെല്ലച്ഛന്' വിട; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍