പ്രതീകാത്മക ചിത്രം 
Kerala

ഡ്രൈവിങ്ങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറി; മലപ്പുറത്ത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍

ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പടെ യുവതി പരാതി നല്‍കിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഡ്രൈവിങ്ങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. എംവിഐ സി ബിജുവിനെ മലപ്പുറം വനിതാ പൊലീസാണ് അറസ്റ്റ് ചെയ്തത്.

നവംബര്‍ പതിനെട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് പിന്നാലെ ബിജു ഒളിവില്‍ പോയിരുന്നു. വയനാട്ടിലെ വൈത്തിരിയില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവിക്ക് ഉള്‍പ്പടെ യുവതി പരാതി നല്‍കിയിരുന്നു. മലപ്പുറം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

യുവതിയുടെ പരാതിക്ക് പിന്നാലെ ബിജുവിനെ മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്റ് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT