ചിത്രം: പിടിഐ 
Kerala

അബദ്ധത്തിൽ 10,000 നിക്ഷേപിച്ചു, പണം തിരികെ നൽകി സർക്കാർ, 'മൈ കേരള സ്റ്റോറി' വൈറൽ

സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് തമിഴ്നാട് സ്വദേശി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിനെതിരെ വിദ്വേഷം പരത്തുന്ന 'ദി കേരള സ്റ്റോറി' വിവാദമായതിന് പിന്നാലെ ട്വിറ്ററിൽ 'മൈ കേരള സ്റ്റോറി' എന്ന ഹാഷ്ടാ​ഗിൽ കേരളത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ആഹ്വാനം ചെയ്‌ത് ഓസ്‌കാർ ജേതാവ് റസൂർ പൂക്കുട്ടി രം​ഗത്തുവന്നിരുന്നു. ഇതിനോട് നിരവധി പേരാണ് പ്രതികരിച്ചത്.

'മൈകേരളസ്റ്റോറി' ഹാഷ്ടാ​ഗിൽ തമിഴ്നാട് സ്വദേശി നന്ദകുമാർ സദാശിവം സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് എഴുതിയ അനുഭവക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രളയകാലത്ത് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നന്ദകുമാർ 2000 രൂപ സംഭാവന നൽകിയിരുന്നു.

മാസങ്ങൾക്ക് ശേഷം അതേ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ 10,000 രൂപ നിക്ഷേപിച്ചു. പണം ദുരിതാശ്വാസ നിധിയിലേക്കാണ് പോയതെന്ന് മനസിലായതോടെ ഗൂഗിളിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ ബന്ധപ്പെട്ടു. ധനകാര്യ സെക്രട്ടറി ആവശ്യപ്പെട്ടതനുസരിച്ച് ഇമെയിൽ അയച്ചതിന് പിന്നാലെ മുഴുവൻ പണവും അക്കൗണ്ടിൽ തിരികെ ലഭിച്ചുവെന്ന് നന്ദകുമാർ ട്വീറ്റ് ചെയ്തു.

സർക്കാർ സംവിധാനത്തിൽ നിന്നും അപൂർവമായി കേൾക്കുന്ന കാര്യമാണെന്നും ഇക്കാര്യം പങ്കുവച്ചതിൽ സന്തോഷമെന്നും ഇതു റീട്വീറ്റ് ചെയ്തുകൊണ്ട് റസൂൽ പൂക്കുട്ടി കുറിച്ചു. കഴിഞ്ഞ ദിവസം 'മൈകേരളസ്റ്റോറി' എന്ന ഹാഷ്ടാഗിനൊപ്പം 'തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നു എന്നത് അറിയാമോ' എന്ന് റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നതും ചർച്ചയായി.

'ദി കേരള സ്റ്റാറി' സിനിമ വിവാദത്തിന് പിന്നാലെ നിരവധി പ്രമുഖർ ശക്തമായ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. കായംകുളത്തെ മുസ്ലിം പള്ളിയില്‍ വെച്ച് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ എആര്‍ റഹ്മാന്‍ കഴിഞ്ഞ ദിവസം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT