പ്രതീകാത്മക ചിത്രം 
Kerala

അമ്മ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍, മകള്‍ കഴുത്തില്‍ കയര്‍ മുറുക്കി ഭിത്തിയില്‍ ചാരിയ നിലയിലും ; ദുരൂഹ മരണത്തില്‍ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും, ഫോണ്‍വിളി രേഖകള്‍ ശേഖരിച്ചു

സജിതയുമായുള്ള ബന്ധം അറിഞ്ഞ് കുടുംബവഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് യുവാവിന്റെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ നടുവില്‍ പുല്ലംവനത്ത് അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. യുവാവിനോട് ഹാജരാകാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി നിര്‍ദേശിച്ചു. കല്ല മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന (9) എന്നിവരാണ് കഴിഞ്ഞ 16 ന് വൈകീട്ട് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദനയെ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരി നില്‍ക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ സജിതയുമായുള്ള ബന്ധം അറിഞ്ഞ് കുടുംബവഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് യുവാവിന്റെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യക്കൊപ്പം അവിടെയായതിനാല്‍ തിരിച്ചെത്തിയശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുഖ്യമന്ത്രിക്കെതിരെ പരാതി ലഭിച്ചിട്ടില്ല; അടൂര്‍ പ്രകാശ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ : ദീപ ദാസ് മുന്‍ഷി

'ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ വഴിമുട്ടി'; വിട്ടുവീഴ്ചകള്‍ക്ക് പരിധിയുണ്ടെന്ന് നിര്‍മല സീതാരാമന്‍

തലയറുത്ത നിലയില്‍, ശരീരത്തില്‍ 35 ഓളം വെട്ടുകള്‍; നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്