എന്‍ ഷംസുദ്ദീന്‍ File
Kerala

1500 കോടി വേണം, പിഎം ശ്രീയുമായി കൂട്ടിക്കുഴയ്ക്കരുത്; കേന്ദ്രത്തോട് ആവശ്യപ്പെട്ട് എന്‍ ഷംസുദ്ദീന്‍

കേന്ദ്രമന്ത്രിക്ക്‌ നിവേദനം കൈമാറിയതായും ഷംസുദ്ദീന്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

തിരുവനന്തപുരം: സമഗ്ര ശിക്ഷാ (എസ്എസ്‌കെ) പദ്ധതി വഴി സംസ്ഥാനത്തിന് ലഭിക്കേണ്ട 1,500 കോടി രൂപയുടെ കുടിശ്ശിക ഉള്‍പ്പെടെയുള്ള ഫണ്ടുകള്‍ വേഗത്തില്‍ അനുവദിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച രണ്ടുദിവസത്തെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

1500 കോടിയോളം രൂപ വേഗത്തില്‍ ലഭ്യമാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എസ്എസ്‌കെ പദ്ധതി ഇനത്തിലാണ് ഈ തുക ലഭിക്കാനുള്ളത്. അത് പിഎം ശ്രീ പദ്ധതിയുമായി കൂട്ടികുഴക്കരുതെന്ന് കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ തുക സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ളതാണ്. കോപ്പറേറ്റീവ് ഫെഡലിറസത്തില്‍ രാജ്യത്തെ മറ്റു സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. അതിനായി കേന്ദ്രസര്‍ക്കാര്‍ സഹായം തടസമില്ലാതെ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങളും ഫണ്ട് തടസ്സങ്ങളും യോഗത്തില്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കൈമാറിയതായും ഷംസുദ്ദീന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നെങ്കിലും പിന്നീട് ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ കക്ഷികള്‍ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് എന്‍ ഷംസുദ്ദീന്‍ യോഗത്തില്‍ പങ്കെടുത്തത്.

N Samsudheen Meets Union Minister Dharmendra Pradhan, Demands Pending Rs 1,500 Crore SSK Funds

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിൻ രാജ് വധക്കേസ്: മുഖ്യപ്രതി ഡോ. എ കെ റാം ക്രൈംബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി

ഫൈനല്‍ വീണ്ടും കളിക്കണം; ഫിഫയ്ക്ക് നിവേദനവുമായി ആര്‍ജന്റീന ആരാധകര്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 633 lottery result

'ബാലനും' 'പള്ളിച്ചട്ടമ്പി'യും ഒപ്പം സാമന്തയുടെ ബ്ലോക്ക്ബസ്റ്ററും; ഈ ആഴ്ച ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പെരുമഴ

ശരീരത്തിൽ മസിലു തുടിക്കുന്ന അനുഭവം ഉണ്ടായിട്ടില്ലേ? മസിൽ ട്വിച്ചിങ്ങിന് പിന്നിലെ കാരണങ്ങൾ