ശരണ്യ file
Kerala

'വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി, തിരിച്ചു കൂവി; ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിച്ചു, വാംഅപ്പും ചെയ്തു'

നാലുദിവസം കുടക് വനത്തില്‍ കഴിഞ്ഞ അനുഭവം പങ്കുവെച്ച് നാദാപുരം സ്വദേശി ശരണ്യ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നാലുദിവസം കുടക് വനത്തില്‍ കഴിഞ്ഞ അനുഭവം പങ്കുവെച്ച് നാദാപുരം സ്വദേശി ശരണ്യ. ആവശ്യത്തിന് വെള്ളം കുടിച്ചും വാം അപ്പ് ചെയ്തുമാണ് വനത്തിനുള്ളില്‍ വെച്ച് ആരോഗ്യം നിലനിര്‍ത്തിയതെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കിയപ്പോള്‍ തിരിച്ചു കൂവിയതാണ് രക്ഷാസംഘത്തെ കണ്ടുമുട്ടാന്‍ സഹായകമായതെന്നും അവര്‍ പറഞ്ഞു.

'വനത്തില്‍ വെച്ച് വെള്ളം നന്നായി കുടിക്കുന്നുണ്ടായിരുന്നു.അവിടെ അടുത്ത് ഒരു അരുവി ഉണ്ടായിരുന്നു. അവിടെ നിന്ന് വെള്ളം ശേഖരിക്കാന്‍ പറ്റുന്നുണ്ടായിരുന്നു. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കും.കുറച്ച് വാംഅപ്പും ചെയ്യും. ആനയുള്ള ഏരിയയാണ് എന്ന് അറിയാമായിരുന്നു. എന്നാല്‍ വലിയ കുഴപ്പമുള്ള ഏരിയയല്ല എന്നാണ് കേട്ടിരുന്നത്. എന്നാല്‍ ആനയെ ഒന്നും കണ്ടില്ല. ഗൈഡ് ഇല്ലാതെയാണ് പതിവായി ട്രക്ക് ചെയ്യുക. മിക്കവാറും എത്തിയ ശേഷമാണ് വീട്ടില്‍ പറയുക.അല്ലെങ്കില്‍ ഏതെങ്കിലും പീക്കില്‍ എത്തിയ ശേഷം വീട്ടുകാരെ വിഡിയോ കോള്‍ ചെയ്യും. വീട്ടില്‍ ട്രക്കിങ് അത്ര താത്പര്യമില്ല. കാട് ഒക്കെയായത് കൊണ്ട് ആണ് അവര്‍ക്ക് താത്പര്യമില്ലാത്തത്. അതുകൊണ്ട് യാത്ര പോയി വന്നിട്ട് പറയും.അല്ലെങ്കില്‍ പോയി അവിടെ എത്തിയ ശേഷമാണ് പറയാറ്. മല കയറുമ്പോള്‍ സ്ലോപ്പില്‍ വീഴാതിരിക്കാന്‍ മരത്തില്‍ ചവിട്ടി നില്‍ക്കുകയായിരുന്നു. വെറുതെ ഇരിക്കുമ്പോള്‍ കൂവി നോക്കി. അപ്പോള്‍ തിരിച്ച് ഒരാള്‍ കൂവി. ഒന്നെങ്കില്‍ ട്രക്കിങ്ങിന് വന്നവരായിരിക്കുമെന്ന് വിചാരിച്ചു. പിന്നെ കുറച്ചുനേര്‍ കാത്തുനിന്നു. പിന്നെയും കൂവി നോക്കി. പിന്നീട് അവരുടെ ശബ്ദം കേട്ട്.അപ്പോള്‍ ലോക്കല്‍ ആയിട്ടുള്ള ആരോ ആണ് എന്ന് മനസിലായി. അവിടെ തന്നെ നിന്നു'- ശരണ്യ പറഞ്ഞു.

ഇന്നലെ കാട്ടില്‍ രക്ഷാസംഘം കണ്ടെത്തിയ നാദാപുരം സ്വദേശി ശരണ്യ വീട്ടിലെത്തി. നാല് ദിവസം കാട്ടരുവിയില്‍ വെള്ളം മാത്രം കുടിച്ച് മരണമുഖത്ത് നിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയ ശരണ്യ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയാണ് നാദാപുരത്തെ വീട്ടിലെത്തിയത്. ട്രക്കിങ് തുടരുമെന്ന് ശരണ്യ മാധ്യമങ്ങളോട് പറഞ്ഞു. മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ലെന്ന് മാതാപിതാക്കളും പ്രതികരിച്ചു.

ശരണ്യയെ കുടക് വനമേഖലയില്‍ കണ്ടെത്തിയത് ഇന്നലെ വൈകിട്ടോടെയായിരുന്നു. അടുത്ത യാത്രകള്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ചൂട് കുറയട്ടെ എന്നും ശരണ്യ പറഞ്ഞു. താഴെ ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഇത്രയും വലിയ വാര്‍ത്തയായി എന്നറിഞ്ഞത്. വെള്ളം നന്നായി കുടിച്ചതാണ് ശരീരം ഫിറ്റായി നിര്‍ത്തിയതെന്നും ശരണ്യ പറഞ്ഞു.

വ്യാഴാഴ്ചയാണ് ശരണ്യ കുടകിലെ തടിയന്റമോള്‍ കൊടുമുടി കയറാന്‍ പോയത്. ട്രക്കിങ് ആരംഭിച്ച് മണിക്കൂറുകള്‍ക്കു ശേഷം തന്നെ ശരണ്യയെ കാണാതാവുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റി എന്ന് ശരണ്യ താമസിച്ച ഹോംസ്റ്റേയിലേക്ക് വിവരം കൈമാറിയിരുന്നു. പിന്നാലെയാണ് തിരച്ചില്‍ ആരംഭിച്ചത്. നാല്‍പ്പത് പേരടങ്ങുന്ന സംഘം നാലായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തിയത്.

Nadapuram native Sharanya shares her experience of spending four days in the Kodagu forest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

വോട്ടെടുപ്പ് ദിനത്തിലെ ഊബറിന്റെ സൗജന്യ യാത്ര; ബൈക്ക് ടാക്‌സികള്‍ക്ക് വിലക്ക്

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചില്‍ നാളെ വാദം കേള്‍ക്കും

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

SCROLL FOR NEXT