കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം, നേതാക്കൾ ദേശീയ ഗാനം ആലപിക്കുന്നു 
Kerala

ദേശീയ ഗാനം വീണ്ടും തെറ്റിച്ച് കോണ്‍ഗ്രസ് നേതാക്കള്‍; അബദ്ധം എ കെ ആന്റണി പങ്കെടുത്ത ചടങ്ങില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റായി ആലപിച്ചു. കോണ്‍ഗ്രസ് 140ാം വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി കെപിസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയതിനു പിന്നാലെയായിരുന്നു എകെ ആന്റണിയും വിഎം സുധീരനും ഉള്‍പ്പെടെ മുന്‍നിര നേതാക്കള്‍ ഏറ്റുചൊല്ലവെ ദേശീയ ഗാനം തെറ്റിച്ചത്.

'ജന ഗണ മന അധിനായക ജയഹേ..' എന്നു തുടങ്ങുന്ന വരികള്‍ക്ക് പകരം 'ജന ഗണ മംഗള' എന്നാണ് പാടിയത്. തെറ്റ് തിരുത്താതെ തന്നെ നേതാക്കള്‍ തുടര്‍ന്ന് ദേശീയഗാനം പാടി മുഴിവിപ്പിച്ചു. ജനഗണമംഗള എന്ന് വനിതാ നേതാവ് പാടിയത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, ദീപ ദാസ് മുന്‍ഷി, വി എം സുധീരന്‍, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റുപാടി.

നേരത്തെയും കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം തെറ്റായി ആലപിച്ചത് വിവാദമായിരുന്നു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്‌നി യാത്രയുടെ സമാപന വേദിയില്‍ പാലോട് രവിയായിരുന്നു അന്ന് ദേശീയ ഗാനം തെറ്റായി ആലപിച്ചത്. ഇത് ശ്രദ്ധയില്‍പെട്ട ടി സിദ്ദീഖ് എംഎല്‍എ ഇടപെട്ട് പാലോട് രവിയെ മാറ്റി ശരിയായി ആലപിക്കുകയായിരുന്നു. അന്ന് തെറ്റിച്ച പാലോട് രവി ഇത്തവണവും ചടങ്ങിലുണ്ടായിരുന്നുവെന്നത് കൗതുകമായി.

National anthem sung incorrectly during Congress Foundation Day celebrations

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊലീസുകാര്‍ക്കെതിരെ വധഭീഷണി: സിപിഎം നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ലഷ്കർ ഭീകരനെ ഇന്ത്യ വധിച്ചു; തെറ്റെന്ന് തെളിയിക്കാൻ 'വ്യാജനെ' ഇറക്കി നാടകം! നാണംകെട്ട് പാകിസ്ഥാൻ

Today's Rashi Phalam october 03| പ്രണയിതാക്കൾക്ക് നല്ല ദിവസം, പഠനത്തിൽ പുരോഗതി

ഹോക്കി ലെജന്‍ഡ് പര്‍ഗത് സിങ് പഞ്ചാബ് പിസിസി അധ്യക്ഷന്‍; ആരാധന മോന മിശ്ര യുപി കോണ്‍ഗ്രസ് അധ്യക്ഷ

ഒറ്റയ്ക്ക് താമസിക്കുന്ന 60കാരിയുടെ വീട്ടിൽ മോഷണം; അലമാര കുത്തിത്തുറന്ന് 4 പവൻ സ്വർണം, 45,000 രൂപ കവർന്നു