എകെജി സെന്ററിന് മുന്നില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തുന്നു 
Kerala

എകെജി സെന്ററില്‍ ദേശീയപതാക; സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സിപിഎം

75ആം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: 75ആം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ദേശീയ പതാക ഉയര്‍ത്തി സിപിഎം. എകെജി സെന്ററില്‍ സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് പതാക ഉയര്‍ത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. 

സ്വാതന്ത്ര്യ സേനാനികളുടെ സ്വപ്‌നം സാക്ഷാത്കരിക്കപ്പെട്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് പതാക ഉയര്‍ത്തിയതിന് ശേഷം, എ വിജയരാഘവന്‍ പറഞ്ഞു. 

സിപിഎമ്മിന്റെ സ്വാതന്ത്ര്യ ദിനാഘോഷത്തെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. 
സ്വാതന്ത്ര്യ സമര ചരിത്രത്തെ കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് കെ.സുധാകരന്‍ കമ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്നും പതാക ഉയര്‍ത്തി അവസാനിപ്പിക്കലല്ല ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT