Navajyothisree Karunakara Guru Santhigiri Ashram national seminar  
Kerala

'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' ; ശാന്തിഗിരിയില്‍ ദേശീയ സെമിനാറിന് നാളെ തുടക്കം

യുഎഇയിലെ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായിട്ടുള്ള ഡോ. ബു അബ്ദുള്ള വിശിഷ്ടാതിഥിയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശാന്തിഗിരി നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് 'ഗുരുപരമ്പരയും ഭാരതീയ ജ്ഞാന പാരമ്പര്യവും' എന്ന വിഷയത്തില്‍ ദേശീയ സെമിനാറിന് നാളെ തുടക്കമാകും. ഓഗസ്റ്റ് 28,29 തീയതികളിലായി നടക്കുന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നിര്‍വഹിക്കും. യുഎഇയിലെ ബിസിനസുകാരനും സാമൂഹിക പ്രവര്‍ത്തകനും മനുഷ്യസ്‌നേഹിയുമായിട്ടുള്ള ഡോ. ബു അബ്ദുള്ള വിശിഷ്ടാതിഥിയാകും.

ഇന്ത്യന്‍ ഫിലോസഫി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. എസ് പന്നീര്‍ശെല്‍വം അധ്യക്ഷനാകുന്ന ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, തിരുവണ്ണാമല സത്യചേതന ആശ്രമം മഠാധിപതി സ്വാമി ശ്രീ ആത്മാനന്ദ, കോഴിക്കോട് രാമകൃഷ്ണ മിഷന്‍ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ എന്നിവര്‍ പങ്കെടുക്കും. ജെഎന്‍യു സ്‌കൂള്‍ ഓഫ് സാന്‍സ്‌ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡി പ്രൊഫസര്‍ രാം നാഥ് ഝാ മുഖ്യപ്രഭാഷണം നടത്തും.

കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍, സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ അക്രഡിറ്റേഷന്‍ അതോറിട്ടി സീനിയര്‍ ക്വാളിറ്റി അഷ്വറന്‍സ് എക്‌സ്‌പേര്‍ട്ട് ഡോ. ജി. ആര്‍. കിരണ്‍, ഡോ. സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വി, പി.സുധീപ്, പ്രൊഫ.കെ.ഗോപിനാഥന്‍ പിളള , പ്രൊഫ. ലക്ഷ്മികാന്ത പതി, ഡോ. അരുണ ഗുപ്ത, ഡോ. രാജേഷ് കുമാര്‍ , കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വര്‍ഖേഡി, ശ്രീ അരബിന്ദോ സൊസൈറ്റി മെമ്പര്‍ സെക്രട്ടറി ഡോ. കിഷോര്‍ കുമാര്‍ ത്രിപാഠി, സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി, പ്രൊഫ. ശ്രീകല എം നായര്‍, പ്രൊഫ. കെ ശ്രീലത, പ്രൊഫ. എന്‍. ഗോപകുമാരന്‍ നായര്‍, ഡോ. ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ജനനി വന്ദിത ജ്ഞാന തപസ്വിനി, സഞ്ജയ് ജെയിന്‍, ഡോ. റ്റി എസ്. സോമനാഥന്‍, ഡോ. കെആര്‍എസ്. നായര്‍ ഡോ. എസ് കിരണ്‍, എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.

Navajyothisree Karunakara Guru Santhigiri Ashram national seminar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT