ടെലിവിഷൻ ദൃശ്യം 
Kerala

നവകേരള സദസ്: പൗരപ്രമുഖരുടെ യോഗത്തില്‍ പാണക്കാട് തങ്ങളുടെ മരുമകനും; കോണ്‍ഗ്രസ് നേതാവും പ്രഭാതയോഗത്തില്‍

മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പിപി ഇബ്രാഹം മാസ്റ്ററും നവകേരള സദസിലെ യോഗത്തിനെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നവകേരള സദസിന് മുന്നോടിയായിട്ടുള്ള മുഖ്യമന്ത്രിയുടെ പ്രബാതയോഗത്തില്‍ പാണക്കാട്ടു നിന്നും അതിഥി. പാണക്കാട് ഹൈദരാലി തങ്ങളുടെ മരുമകന്‍ ഹസീബ് സക്കാഫ് തങ്ങളാണ് മുഖ്യമന്ത്രിയുടെ യോഗത്തിനെത്തിയത്. മലപ്പുറം ഡിസിസി മുന്‍ അംഗം സി മൊയ്തീനും തിരൂരിലെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. 

മുഖ്യമന്ത്രി സംഘടിപ്പിച്ച പൗരപ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് സി മൊയ്തീന്‍ പാര്‍ട്ടി തിരുവാനായ ബ്ലോക്ക് പ്രസിഡന്റാണ്. ഇരുവരും യോഗത്തില്‍ പ്രസംഗിക്കുകയും ചെയ്തു. യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പിപി ഇബ്രാഹം മാസ്റ്ററും നവകേരള സദസിലെ യോഗത്തിനെത്തിയിരുന്നു. ഇന്നലെ ഓമശ്ശേരിയില്‍ നടന്ന പ്രബാതയോഗത്തിലും കോണ്‍ഗ്രസ് നേതാവ് കോണ്‍ഗ്രസ് നേതാവ് എന്‍ അബൂബക്കര്‍, ലീഗ് പ്രാദേശിക നേതാവ് മൊയ്തു മുട്ടായി എന്നിവര്‍ പങ്കെടുത്തിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT