ഫയല്‍ ചിത്രം 
Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ്: ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

രേഖകള്‍ സഹിതം പാര്‍ക്ക് ഡയറക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നവകേരള സദസ് നടത്താനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

വിഷയത്തില്‍ പാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം പാര്‍ക്ക് ഡയറക്ടര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സുവോളജിക്കല്‍ പാര്‍ക്കില്‍ ഒല്ലൂര്‍ മണ്ഡലം നവകേരള സദസ് നടത്താനായിരുന്നു തീരുമാനം.

മൃഗശാലയ്ക്ക് പുറത്ത് കാര്‍ പാര്‍ക്കിങ് സ്ഥലത്താണ് നവകേരള സദസ് നടത്തുന്നതെന്നാണ് പാര്‍ക്ക് ഡയറക്ടര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍ കാര്‍ പാര്‍ക്കിങ്ങും സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമാണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 

തുടര്‍ന്നാണ് പരിപാടി നടത്തിപ്പിനെപ്പറ്റിയുള്ള വിശദവിവരങ്ങള്‍ അറിയാന്‍ പാര്‍ക്ക് ഡയറക്ടറോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

SCROLL FOR NEXT