Navas Kalabhavan Navas Kalabhavan
Kerala

'ഷൂട്ടിങ് സംഘത്തിലെ എല്ലാവരും മുറിയൊഴിഞ്ഞു, നവാസിന്‍റെ മുറി മാത്രം ബാക്കി; അന്വേഷിച്ചെത്തിയപ്പോള്‍ തറയില്‍ വീണ നിലയില്‍'

എട്ട് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. 8.30 ആയിട്ടും കാണാതായതിനെത്തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ കലാഭവന്‍ നവാസിന്റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നാണ് ഹോട്ടലുടമ സന്തോഷ് പറയുന്നത്. മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. ചെക്ക് ഔട്ട് ചെയ്യാന്‍ വൈകുന്നതെന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോഴാണ് തറയില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുന്നത്.

കിടക്കയില്‍ സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളുമുണ്ടായിരുന്നു. എട്ട് മണിക്ക് റൂം ചെക്ക് ഔട്ട് ചെയ്യുമെന്ന് പറഞ്ഞിരുന്നു. 8.30 ആയിട്ടും കാണാതായതിനെത്തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചത്.

സംഭവത്തെക്കുറിച്ച് ഹോട്ടലുടമ സന്തോഷ് പറയുന്നതിങ്ങനെ, മൂന്ന് മുറികളാണ് ഷൂട്ടിങ് സംഘം എടുത്തിരുന്നത്. 209ാം നമ്പര്‍ മുറിയിലാണ് നവാസ് താമസിച്ചിരുന്നത്. മറ്റ് രണ്ട് മുറികളും ചെക്ക് ഔട്ട് ചെയ്തിരുന്നു. അദ്ദേഹം ചെക്ക് ഔട്ട് ചെയ്യാന്‍ വൈകിയപ്പോള്‍ സഹപ്രവര്‍ത്തകരെ വിളിച്ച് അന്വേഷിച്ചിരുന്നു. മുറിയില്‍ ചെന്ന് അന്വേഷിക്കാന്‍ സഹപ്രവര്‍ത്തകര്‍ പറയുകയും ചെയ്തു. റൂം ബോയി പോയി ബെല്ലടിച്ചെങ്കിലും മുറി തുറന്നില്ല. ഡോര്‍ ലോക്ക് ചെയ്തിരുന്നില്ല. വാതില്‍ തുറന്ന് നോക്കിയപ്പോള്‍ നവാസ് തറയില്‍ വീണു കിടക്കുകയാണ്. ഉടന്‍ തന്നെ പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചറിയിച്ചു. ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ ജീവനുണ്ടായിരുന്നുയ കൈകളൊക്കെ അനങ്ങുന്നുണ്ടായിരുന്നു. സിനിമാ പ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്നാണ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയത്.

പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് നവാസിന്റെ മരണം. വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പ്രകമ്പനം സിനിമയില്‍ നവാസ് ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സാധനങ്ങളുമെടുത്ത് വീട്ടിലേക്ക് മടങ്ങാനായി ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ എത്തിയതായിരുന്നു നവാസ്. മറ്റ് താരങ്ങള്‍ക്കൊപ്പം നവാസും കഴിഞ്ഞ 25 ദിവസങ്ങളായി ഇതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്.

Hotel owner Santosh says that Kalabhavan Navas' hands were shaking while he was going from the hotel to the hospital.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ചരിത്രമെഴുതാന്‍ ഒറ്റ ജയം! കന്നി ലോകകപ്പ് കിരീടത്തിനായി ഹര്‍മന്‍പ്രീതും പോരാളികളും

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

SCROLL FOR NEXT