Ramesh Chennithala file
Kerala

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഐ ജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധരാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: നെടുമ്പാശേരി വാഹനാപകടത്തിലെ പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നെടുമ്പാശേരിയില്‍ ഉണ്ടായത് അതീവ ദുഃഖകരമായ സംഭവമാണ്. പ്രതി അമിത വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലീസ് രേഖാമൂലം മോട്ടോര്‍ വാഹനവകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.

സംഭവദിവസം തന്നെ പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പല കോണുകളില്‍ നിന്നും അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മെഡിക്കല്‍ പരിശോധനയില്‍ വീഴ്ച പറ്റിയിട്ടില്ല. പ്രതി മദ്യപിച്ചിരുന്നു എന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ഐ ജി നിശാന്തിനിയെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനും സർക്കാർ സന്നദ്ധരാണ്. ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജയില്‍ ചട്ടപ്രകാരം 18 മുതല്‍ 21 വയസ് വരെ പ്രായമുള്ളവരെ ബോസ്റ്റല്‍ സ്‌കൂളിലാണ് അടക്കേണ്ടത് അതിനാലാണ് പ്രതികളെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത്. വേണമെങ്കില്‍ പ്രതികളെ ബോസ്റ്റല്‍ സ്‌കൂളില്‍ നിന്ന് മാറ്റുന്നതാണെന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.

അതേസമയം പുലര്‍ച്ചെ 1:30ന് അപകടം നടന്നിട്ടും, മൂന്ന് മണിക്കൂറിനു ശേഷമാണ് ജനറല്‍ ഡയറി (ജിഡി) എന്‍ട്രി ഇട്ടതെന്നും, പിന്നീടാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സബ്മിഷന്‍ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ലഹരിയില്‍ നില്‍ക്കുന്ന പ്രതിയെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കേണ്ടിയിരുന്നു. എന്നാല്‍ അതിന് വൈകി. എഫ്‌ഐആറില്‍ പേര് ചേര്‍ക്കാനും പൊലീസ് മടിച്ചു. ഇത്തരം കുറ്റവാളികളെ ബോസ്റ്റല്‍ സ്‌കൂളില്‍ അടക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

അതേസമയം, നെടുമ്പാശ്ശേരി അപകടത്തില്‍ പ്രതികളായ സുഹൈല്‍ സജീവ് അടക്കമുള്ള നാലു പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നാളെ വൈകീട്ട് അഞ്ചുമണി വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പ്രതികളെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രതികളുടെ ജാമ്യാപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. ഒന്നാം പ്രതി സുഹൈല്‍ സജീവിനെതിരെ കുറ്റകരമായ നരഹത്യ വകുപ്പാണ് ചുമത്തിയിട്ടുള്ളത്. മദ്യപിച്ച് വണ്ടിയോടിച്ചത് തടയാതിരുന്നതിന് സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന നിനവ്, അമീന്‍, ജോയല്‍ എന്നിവരുടെ പേരില്‍ പ്രേരണാക്കുറ്റവും ചുമത്തിയിട്ടുണ്ട്.

Nedumbassery accident: Charges carrying up to 10 years' imprisonment slapped on the accused : Chennithala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനം റാഞ്ചാൻ ശ്രമമെന്ന അലർട്ട്; ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു

"നീ എന്റെ കൂടെ കിടക്കണം'; ആ സംവിധായകൻ പറഞ്ഞു, അതോടെ സിനിമയെ ഞാൻ വിട്ടു'; ദുരനുഭവം പറഞ്ഞ് നടി

പാലം കടന്നാല്‍ കൊറിയയായി, അതിര്‍ത്തിയിലെ മൂന്നു കിമീ നീളമുള്ള പാലം തുറക്കാന്‍ ചൈന

കൈയില്‍ 1500 രൂപ ഉണ്ടോ?, ഡിസ്‌കൗണ്ട് കൂടാതെ ക്യാഷ്ബാക്കും; കെഎസ്എഫ്ഇ പിങ്ക് ചിട്ടിക്ക് തുടക്കമായി

Delhi Protest: എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രതിഷേധം