ചിത്രം; ഫേയ്സ്ബുക്ക് 
Kerala

നെടുമുടി വേണു ഇനി ഓര്‍മ്മ; അതുല്യ പ്രതിഭയ്ക്ക് യാത്രാമൊഴി

മലയാള സിനിമയുടെ അതുല്യപ്രതിഭ നെടുമുടി വേണു ഇനി ഓര്‍മ്മ.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാള സിനിമയുടെ അതുല്യപ്രതിഭ നെടുമുടി വേണു ഇനി ഓര്‍മ്മ. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. മകന്‍ ഉണ്ണിയാണ് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചത്. 

കുടുംബാംഗങ്ങളും സിനിമാപ്രവര്‍ത്തകരും ജനപ്രതിനിധികളും ആരാധകരും ശാന്തി കവാടത്തില്‍ സന്നിഹിതരായിരുന്നു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് തിങ്കളാഴ്ച കാലത്ത് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ പൊതു ദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തെ അവസാനമായി കാണാനായി നിരവധിപേര്‍ എത്തിയിരുന്നു. 
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ്, മന്ത്രിമാരായ വി ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച് അയ്യങ്കാളി ഹാളിലെത്തി. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.   

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍