മരുന്നുകള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ട് പ്രതീകാത്മക ചിത്രം
Kerala

70 ശതമാനം വരെ വിലക്കിഴിവ്: നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍, പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

അര്‍ബുദബാധിതര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കുമുള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന 'നീതി മെഡിക്കല്‍ സ്‌കീം' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അര്‍ബുദബാധിതര്‍ക്കും ഡയാലിസിസ് ചെയ്യുന്നവര്‍ക്കുമുള്ള മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കുന്ന 'നീതി മെഡിക്കല്‍ സ്‌കീം' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു. നീതി മെഡിക്കല്‍ സ്റ്റോറുകള്‍ വഴി ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ 16 മുതല്‍ 70 ശതമാനംവരെ വിലക്കിഴിവില്‍ ഏപ്രില്‍ ഒന്നുമുതല്‍ ലഭിക്കുമെന്നും എം മെഹബൂബ് അറിയിച്ചു.

ജനറിക് മരുന്നുകള്‍ ഗുണനിലവാരം ഉറപ്പാക്കി നല്‍കുന്ന 'നീതിയുടെ ഉറപ്പ്'പദ്ധതിക്കും ഏപ്രില്‍ ഒന്നിന് തുടക്കമാകും. മരുന്നുകമ്പനികളുടെ ഗുണനിലവാര സര്‍ട്ടിഫിക്കറ്റ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതിയുടെ പരിശോധന, അനലിറ്റിക്കല്‍ റിപ്പോര്‍ട്ട് എന്നിവ വഴി മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. പിഎച്ച്സി മുതല്‍ മെഡിക്കല്‍ കോളേജില്‍ വരെ മരുന്നുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും 50 ശതമാനംവരെ വിലക്കുറവില്‍ നല്‍കുന്ന പദ്ധതിയും ഏപ്രില്‍ ഒന്നിന് ആരംഭിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT