നേമം റെയിൽവേ സ്റ്റേഷൻ, സ്ക്രീൻഷോട്ട് 
Kerala

നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് പേരു മാറ്റം; ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രം

തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ സമീപ സ്‌റ്റേഷനകളുടെയും മുഖച്ഛായ മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനുകളുടെ പേരില്‍ മാറ്റം. സ്‌റ്റേഷനുകളുടെ പേരു മാറ്റാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. നേമം റെയില്‍വേ സ്‌റ്റേഷന്‍ ഇനി തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി സ്‌റ്റേഷന്‍ തിരുവന്തപുരം നോര്‍ത്ത് എന്നുമാകും അറിയപ്പെടുക.

തിരുവനന്തപുരം സെന്‍ട്രല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ സമീപ സ്‌റ്റേഷനകളുടെയും മുഖച്ഛായ മാറ്റാനുള്ള സര്‍ക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് പേരുമാറ്റവും. കൊച്ചുവേളിയില്‍ നിന്നും രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് തിരിച്ചും നിലവില്‍ നിരവധി ദീര്‍ഘദൂര സര്‍വീസുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേമത്ത് നിന്നും കൊച്ചുവേളിയില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റര്‍ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെന്‍ട്രല്‍ സ്‌റ്റേഷനെ തന്നെയാണ്. തിരുവനന്തപുരം എന്ന പേര് ബ്രാന്‍ഡ് ചെയ്ത് സമീപ സ്‌റ്റേഷനുകള്‍ കൂടി നവീകരിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പറഞ്ഞത് സംശയം ഉള്ളവരുടെ ഐഡി കാര്‍ഡ് നോക്കാന്‍; ബാറില്‍ വരുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്ന് പറഞ്ഞിട്ടില്ല'

ആദ്യ ഇന്ത്യന്‍ താരം! ചരിത്രമെഴുതി അര്‍ഷ്ദീപ് സിങ്

'എനിക്ക് ഫാൻസ് ക്ലബ്ബുകളോ അസോസിയേഷനോ ഇല്ല, പേര് വച്ചുള്ള ​ഗ്രൂപ്പുകളും വ്യാജം'; മുന്നറിയിപ്പുമായി ജേസൺ സഞ്ജയ്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'കൗണ്ട്ഡൗൺ തുടങ്ങി കഴിഞ്ഞു'; കുഞ്ഞതിഥിയെ വരേവൽക്കാനൊരുങ്ങി സം​ഗീത്, ആശംസകളുമായി നസ്‌ലിനും മാത്യുവും