പ്രതീകാത്മകം ഫയല്‍
Kerala

നെന്മാറ- വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതി

വെടിക്കെട്ട് ചൊവാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: നെൻമാറ- വല്ലങ്ങി വേലയോടനുബന്ധിച്ചുള്ള വെടിക്കെട്ടിനു അനുമതി. ജില്ലാ ഭരണകൂടമാണ് അനുമതി നൽകിയത്. അനുമതി നിഷേധിച്ചതിനെ തുടർന്ന് ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വരുന്ന ചൊവ്വാഴ്ചയാണ് വെടിക്കെട്ട്. പൊലീസിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും കർശന മേൽനോട്ടത്തിലായിരിക്കും വെടിക്കെട്ട്.

വെടിക്കെട്ട് സാമ​ഗ്രികൾ സൂക്ഷിക്കുന്നതിലും മതിയായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിലും വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് നേരത്തെ അനുമതി നിഷേധിച്ചത്. പിന്നാലെയാണ് ഭാരവാ​ഹികൾ ഹൈക്കോടതിയിലേക്ക് പോയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിഴവുകൾ പരി​ഹരിച്ച് വെടിക്കെട്ടിനു അനുമതി നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിന്നാലെ ജില്ലാ ഭരണകൂടം വീണ്ടും പരിശോധന നടത്തിയപ്പോൾ മാനദണ്ഡമനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അനുമതി നൽകിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT