ഗവര്‍ണര്‍ ആരിഫ് ഖാന്‍ 
Kerala

ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ്; 85.11 ലക്ഷം രൂപ

ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് പുതിയ ബെന്‍സ് കാര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 85.11 ലക്ഷം രൂപ ചെലവാക്കിയാണ് കാര്‍ വാങ്ങുന്നത്. ഗവര്‍ണര്‍ക്ക് പുതിയ കാര്‍ വാങ്ങുന്ന കാര്യത്തില്‍ രാജ്ഭവന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഗവര്‍ണറുടെ സെക്രട്ടറി ദേവേന്ദ്രകുമാര്‍ ദോഡാവിത്താണ് പൊതുഭരണ വകുപ്പിന് പുതിയ കാര്‍ വാങ്ങാനുള്ള കത്ത് നല്‍കിയത്. ഇതനുസരിച്ചാണ് 85.11 ലക്ഷം രൂപയുടെ ബെന്‍സ് ജിഎല്‍ഇ ക്ലാസ് വാഹനം വാങ്ങാന്‍ സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ ഗവര്‍ണര്‍ ഉപയോഗിക്കുന്ന വാഹനം ഒരുലക്ഷത്തിലേറെ കിലോമീറ്റര്‍ ഓടിയതാണെന്നും പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ കാര്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്ത് പൊതുഭരണ സെക്രട്ടറി ബുധനാഴ്ച ഉത്തരവും പുറത്തിറക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്

ഉറക്കക്കുറവും മാനസിക സമ്മർദ്ദവും പതിവാണോ? പിന്നിൽ വിറ്റാമിൻ ഡിയുടെ അഭാവമാകാം