കെ സുധാകരന്‍ / ഫയല്‍ ചിത്രം 
Kerala

കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും 

51 പേരടങ്ങുന്ന അന്തിമപട്ടിക ഹൈക്കമാൻഡിന് കൈമാറി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കെപിസിസി ഭാരവാഹികളുടെ പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. 51 പേരടങ്ങുന്ന അന്തിമപട്ടിക ഹൈക്കമാൻഡിന് കൈമാറി. തർക്കത്തെ തുടർന്ന് മുൻ ഡിസിസി അധ്യക്ഷന്മാരായ രാജീവൻ മാസ്റ്റർ, എംപി വിൻസൻറ് എന്നിവരെ ഒഴിവാക്കാൻ തീരുമാനിച്ചു.

വനിത പ്രാതിനിധ്യം വർധിപ്പിക്കാൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ജംബോ പട്ടിക ഒഴിവാക്കി 51 ഭാരവാഹികൾ അടങ്ങുന്നതാകും പട്ടികയെന്ന് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നത്.

പാർട്ടി പുനസംഘടനകളിൽ എഐസിസി ജനറൽ സെക്രട്ടറി ഇഷ്ടക്കാർക്കായി കൈകടത്തുന്നുവെന്ന വിമർശനത്തോട് കെ സി വേണുഗോപാൽ നേരത്തെ പ്രതികരിച്ചിരുന്നു. കെപിസിസി പുനഃസംഘടനയിൽ മാനദണ്ഡങ്ങൾ അട്ടിമറിക്കാൻ ഇടപെട്ടില്ലെന്നാണ്  വേണുഗോപാൽ പറഞ്ഞത്. ഒറ്റ ദിവസം കൊണ്ട് പൊട്ടി വീണ നേതാവല്ല താനെന്നും അനധികൃതമായ ഒരിടപെടലും നടത്തിയിട്ടില്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹമില്ല'; അമ്മ അഡ്‌ഹോക് കമ്മിറ്റിയില്‍ നിന്ന് രാജിവെച്ച് രമേഷ് പിഷാരടി

മഴ ശക്തം; തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 'ലോകകപ്പ് സ്വപ്നം' നീട്ടിയെടുത്ത 'ക്രിക്കറ്റ് ടെക്നോളജി'!

ബെംഗളൂരുവില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

'ശെടാ, എന്റെ തൊപ്പി തിരിച്ചു താ'... ഗ്രൗണ്ട് കൈയേറി റഹ്മാനുല്ല ​ഗുർബാസിന്റെ 'തൊപ്പി' തട്ടിയെടുത്ത് ആരാധകൻ ഓടടാ ഓട്ടം! ചിരിപ്പിക്കും വിഡിയോ