പി ഗവാസ് - എന്‍ അരുണ്‍ 
Kerala

സിപിഐക്ക് യുവ നേതൃത്വം; കോഴിക്കോട് പി ഗവാസ്, എറണാകുളത്ത് എന്‍ അരുണ്‍ ജില്ലാ സെക്രട്ടറിമാര്‍

എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എന്‍ അരുണ്‍ (41) എറണാകുളം ജില്ലാ സെക്രട്ടറിയായും പി.ഗവാസിനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സിപിഐക്ക് യുവ നേതൃത്വം. എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ എന്‍ അരുണ്‍ (41) എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കോതമംഗലത്തു നടന്ന ജില്ലാ സമ്മേളനമാണ് അരുണിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പി.ഗവാസിനെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായും തെരഞ്ഞെടുത്തു. നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്.

2015 - 2020 കാലയളവില്‍ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു അരുണ്‍. കഥാകൃത്തും സിനിമ, നാടക, ഡോക്യുമെന്ററി സംവിധായകനുമായ അരുണ്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമായും പ്രവര്‍ത്തിക്കുന്നു. സിപിഐ മന്ത്രിമര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. നവകേരള സദസ് സംബന്ധിച്ച് എറണാകുളം സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. നവകേരള സദസ്സുകള്‍ എല്‍ഡിഎഫിന്റെ പേരില്‍ സിപിഎം സ്‌പോണ്‍സര്‍ പരിപാടിയായി നടന്നുവെന്നായിരുന്നു സമ്മേളന പ്രതിനിധികളുടെ വിമര്‍ശനം.

CPI Ernakulam gets new leader. N. Arun has been elected as the Ernakulam district secretary, while P. Gavas has been elected as the Kozhikode district secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT