ഫയല്‍ ചിത്രം 
Kerala

പുതിയ ന്യൂനമര്‍ദം ഇന്ന് രൂപപ്പെടും; സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും 

തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദം ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തുടർന്നുള്ള 48 മണിക്കൂറിൽ ന്യൂനമർദം ഒഡിഷ തീരത്തേക്ക് സഞ്ചരിക്കാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച മുതൽ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ സജീവമാകും.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശനിയാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച്ച തിരുവനന്തപുരം മുതൽ എറണാകുളം വരെ 7 ജില്ലകളിലും യല്ലോ മുന്നറിയിപ്പുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശിയെ സിപിഎമ്മില്‍ നിന്നു പുറത്താക്കി

കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

'എനിക്ക് വീട്ടില്‍ പോകണം'; നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ 'ഇന്ത്യയിൽ കുടുങ്ങി' വിന്‍ഡീസ് ടീം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത, ഉത്തരവിറങ്ങി

'സംഘര്‍ഷങ്ങള്‍ ഒന്നിനും പരിഹാരമല്ല, അന്താരാഷ്ട്ര സംഘടനകളുടെ നവീകരണം അത്യാവശ്യം'; യുദ്ധസാഹചര്യത്തില്‍ മോദിയുടെ സന്ദേശം

SCROLL FOR NEXT