ജസീറ എയര്‍വേസ്/ട്വിറ്റര്‍ 
Kerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരത്ത് നിന്ന് കുവൈറ്റിലേക്ക് പുതിയ സര്‍വീസ്

ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈറ്റ് എയര്‍വേയ്‌സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുവൈറ്റിലെ ജസീറ എയര്‍വേയ്‌സ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് തുടങ്ങുന്നു. ഒക്ടോബര്‍ 30ന് തുടങ്ങുന്ന സര്‍വീസ് ആദ്യ ഘട്ടത്തില്‍ ആഴ്ചയില്‍ 2 ദിവസമായിരിക്കും. ഇതേ സെക്ടറില്‍ ആഴ്ചയില്‍ 3 ദിവസം സര്‍വീസ് നടത്തുന്ന കുവൈറ്റ് എയര്‍വേയ്‌സിനു പുറമെയാണ് ജസീറയുടെ സര്‍വീസ്. 

തിരുവനന്തപുരത്തുനിന്ന് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 2.50നു പുറപ്പെട്ട് 5.55ന് കുവൈറ്റിലെത്തും. അവിടെനിന്ന് വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 2.05ന് തിരുവനന്തപുരത്തെത്തും. 160 പേര്‍ക്കു യാത്ര ചെയ്യാവുന്ന എ320 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുക.

ജസീറയുടെ കേരളത്തിലേക്കുള്ള രണ്ടാമത്തെ സര്‍വീസ് ആണിത്. ബജറ്റ് എയര്‍ലൈന്‍ ആയ ജസീറയുടെ വരവോടെ ദക്ഷിണ കേരളത്തിലെയും തമിഴ്‌നാട്ടിലെയും യാത്രക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ കുവൈത്ത് യാത്ര സാധ്യമാകും. ബുക്കിങ് ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT