പ്രതീകാത്മക ചിത്രം 
Kerala

കപ്പത്തോട്ടത്തിൽ നിന്നു കരച്ചിൽ; പൊക്കിൾക്കൊടി പോലും മുറിച്ചു മാറ്റാതെ നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ

കവിയൂർ ആഞ്ഞിലിത്താനത്തുള്ള കപ്പ കൃഷി നടത്തുന്ന പറമ്പിൽ നിന്നു കരച്ചിൽ കേട്ട അയൽവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: തിരുവല്ലയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കവിയൂരിലാണ് കപ്പത്തോട്ടത്തിൽ നിന്നു ആൺകുഞ്ഞിനെ കണ്ടെത്തിയത്. ‌പൊക്കിൾകൊടി പോലും മുറിച്ചു മാറ്റത്ത നിലയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. 

കവിയൂർ ആഞ്ഞിലിത്താനത്തുള്ള കപ്പ കൃഷി നടത്തുന്ന പറമ്പിൽ നിന്നു കരച്ചിൽ കേട്ട അയൽവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോ​ഗ്യനിലയിൽ പ്രശ്നമൊന്നുമില്ലെന്ന് അശൂപത്രി അധികൃതർ വ്യക്തമാക്കി. 

പ്രസവിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പ്രാഥമിക നി​ഗമനം. ആരാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT