മെഴുവേലിയില്‍ നവജാത ശിശുവിനെ ( new born baby) മരിച്ചനിലയില്‍ കണ്ടെത്തി പ്രതീകാത്മ ചിത്രം
Kerala

രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ചികിത്സയിൽ; അയല്‍വാസിയുടെ പറമ്പില്‍ നവജാത ശിശു മരിച്ചനിലയില്‍, ദുരൂഹത

മെഴുവേലിയില്‍ നവജാത ശിശുവിനെ മരിച്ചനിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മെഴുവേലിയില്‍ നവജാത ശിശുവിനെ ( new born baby) മരിച്ചനിലയില്‍ കണ്ടെത്തി. രക്തസ്രാവത്തെ തുടര്‍ന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഇലവുംതിട്ട പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

21 കാരിയായ അവിവാഹിതയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അയല്‍വീട്ടിലെ പറമ്പിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. അവിടെ ആരും താമസിക്കുന്നില്ല. കുഞ്ഞിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും