അനീഷ 
Kerala

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

ബന്ധുവിന്റെ വീട്ടിൽ ഒരുക്കിയിരുന്ന വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനിയായ അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന് ​ഗുരുതരമായി പരിക്കേറ്റു. 

ബന്ധുവിന്റെ വീട്ടിൽ ഇരുവർക്കുമായി ഒരുക്കിയിരുന്ന വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരെയും പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനീഷയെ രക്ഷിക്കാനായില്ല. 

ജൂൺ നാലാം തിയതിയായിരുന്നു ഇവരുടെ വിവാഹം. കുഴൽമന്ദം പുതുക്കോട് മുടിപ്പറമ്പ് വീട്ടിൽ കാജാ ഹുസൈൻ–ആസിയ ദമ്പതികളുടെ മകളാണ് അനീഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: മൂവരിൽ മുഖ്യനാര്? പ്രഖ്യാപനത്തിന് കാത്തിരിക്കണം

മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ ഇനിയും കാത്തിരിക്കണം; 'ഞങ്ങള്‍ക്കായി ബോര്‍ഡുകളും പ്രകടനങ്ങളും വേണ്ട; നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കരുത്'

72 ഹിന്ദുക്കള്‍, 35 മുസ്ലിങ്ങള്‍, 33 ക്രിസ്ത്യാനികള്‍ ; നിയമസഭാംഗങ്ങളുടെ സമുദായക്കണക്ക് ഇങ്ങനെ

'ആകാശത്തു കണ്ടത് അന്യഗ്രഹ ജീവികളെയോ'? രഹസ്യ ഫയലുകള്‍ പുറത്തുവിട്ട് ട്രംപ്

നെടുംകണ്ടം ഇരട്ട കൊലപാതകം; രണ്ടാം ദിനത്തിലെ തിരച്ചിലിലും നിർണായക തെളിവുകൾ കിട്ടിയില്ല, മാത്യുവിന്റെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു

SCROLL FOR NEXT