Nilambur-Shornur MEMU service timings changed from today ഫയൽ
Kerala

നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന് ഇന്നു മുതല്‍ സമയമാറ്റം, മൂന്ന് ദിശകളിലേക്കും പോകാം; കൂടുതല്‍ കണക്ഷന്‍ ട്രെയിനുകള്‍

പുലര്‍ച്ചെയുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുലര്‍ച്ചെയുള്ള നിലമ്പൂര്‍-ഷൊര്‍ണൂര്‍ മെമു സര്‍വീസിന്റെ സമയം ഇന്നുമുതല്‍ മാറുന്നതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യം. കൂടുതല്‍ കണക്ഷന്‍ ട്രെയിനുകളില്‍ കയറി യാത്ര ചെയ്യാന്‍ സാധ്യത തുറക്കുന്നതാണ് പുതിയ മാറ്റം.

പുതുക്കിയ സമയക്രമം പ്രകാരം നിലമ്പൂരില്‍ നിന്ന് പുലര്‍ച്ചെ 3.10 ന് പുറപ്പെടുന്ന ട്രെയിന്‍ 3.22 ന് വാണിയമ്പലത്തും 3.45 ന് അങ്ങാടിപ്പുറത്തും 4.20 ന് ഷൊര്‍ണൂരിലും എത്തും. ഇതുവരെ 3.40 ന് ആരംഭിച്ചിരുന്ന ട്രെയിന്‍ 4.55 ന് ആണ് ഷൊര്‍ണൂരിലെത്തിയിരുന്നത്. ഇതുവഴി പുതുതായി 4.30 ന് ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവിന് കണക്ഷന്‍ ലഭിക്കും. ഇതില്‍ നേരിട്ട് ആലപ്പുഴ എത്താം. കൂടാതെ പാലക്കാട്-കോയമ്പത്തൂര്‍-ചെന്നൈ ഭാഗത്തേക്ക് 4.50നുള്ള വെസ്റ്റ്‌കോസ്റ്റ് സൂപ്പര്‍ ഫാസ്റ്റും ലഭിക്കും. രാവിലത്തെ മെമുവിനു പോയാല്‍ ഷൊര്‍ണൂരില്‍ നിന്ന് 3 ദിശകളിലേക്കും ഇനി കണക്ഷന്‍ ട്രെയിന്‍ ലഭിക്കാനുള്ള സാധ്യതയാണ് തുറന്നിരിക്കുന്നത്.

ഷൊര്‍ണൂരില്‍ നിന്നുള്ള എറണാകുളം മെമുവില്‍ കയറിയാല്‍ കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര കായംകുളം ഭാഗങ്ങളിലേക്ക് പോകേണ്ട ആളുകള്‍ക്ക് എറണാകുളം ജംഗ്ഷനില്‍ നിന്നും രാവിലെ 8:45 ന് പോകുന്ന എറണാകുളം -കായംകുളം മെമുവും ലഭിക്കും. അതേ സമയം രാത്രി 8.35 ന് ആരംഭിക്കുന്ന ഷൊര്‍ണൂര്‍-നിലമ്പൂര്‍ മെമു സര്‍വീസിന്റെ സമയം പഴയപടി തന്നെ തുടരും.

Nilambur-Shornur MEMU service timings changed from today, more connection trains

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി ഇന്ദിര കണ്ണൂര്‍ മേയര്‍; പ്രഖ്യാപനം നടത്തി കെ സുധാകരന്‍

മുട്ടയെക്കാൾ പ്രോട്ടീൻ, ഈ പച്ചക്കറികൾ നിസാരക്കാരല്ല

അലുമിനിയം ഫോയിൽ ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ

കൈയില്‍ ആയിരം രൂപ ഉണ്ടോ?; 2036ല്‍ ലക്ഷപ്രഭുവാകാം!

പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം

SCROLL FOR NEXT