Nimisha Priya case Yemen update file
Kerala

നിമിഷ പ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും

നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ (38) മോചനത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരുന്നു. വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാനിരിക്കെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സമ്മര്‍ദം ശക്തമാകുന്നതിനിടെ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേയ്ക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി ബഹുമുഖ ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി യെമനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യെമനില്‍ തുടരുന്ന നിമിഷ പ്രിയയുടെ അമ്മയുമായും ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യെമനില്‍ നയതന്ത്ര ഇടപെടല്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞതാണ്. തലസ്ഥാന നഗരമായ സന നിലനില്‍ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ ഇടപെടലിലൂടെ വിഷയം പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്. നേരത്തെ സൗദി അറേബ്യയിലൂടെ വിഷയത്തില്‍ ഇടപെടാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ പുരോഗതി ഉണ്ടായില്ല. പിന്നീട് ഇറാന്‍ മുഖേനയും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും വിദേശ ഇടപെടലിനായുള്ള ശ്രമങ്ങള്‍ ഉണ്ടാകുന്നത്.

അതേസമയം, വധശിക്ഷ മാറ്റി വയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ കോടതിയെ ഉള്‍പ്പെടെ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു. ഇതില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ത് നിലപാട് എടുക്കും എന്നതും നിമിഷ പ്രിയയുടെ ഭാവിയില്‍ നിര്‍ണായകമാണ്.

The Supreme Court is set to take up a plea today seeking the Indian government use diplomatic channels to Nimisha Priya, a nurse from Kerala facing execution in Yemen for alleged murder.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ഗുരുവായൂരില്‍ വ്യവസായിക്ക് 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം; തുകയായി അടച്ചത് 11.30 ലക്ഷം രൂപ

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

SCROLL FOR NEXT