kerala rain file
Kerala

മഴ കാണാനില്ല!!; ഒക്ടോബര്‍ ഒന്നുമുതല്‍ 9 ജില്ലകളില്‍ സാധാരണയെക്കാള്‍ ലഭ്യതയില്‍ കുറവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഏറ്റവും കൂടുതല്‍ മഴക്കുറവ് മലപ്പുറം ജില്ലയിലാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തിരുവനന്തപുരം: ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഭൂരിഭാഗം ജില്ലകളിലും സാധാരണയെക്കാള്‍ കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ശരാശരിയെക്കാള്‍ 19 ശതമാനം കുറവോ, 19 ശതമാനം കൂടുതലോ ലഭിച്ചാല്‍ അത് സാധാരണ മഴയായാണ് കണക്കാക്കുന്നത്.

മഴയില്‍ 20 മുതല്‍ 59 ശതമാനം വരെ കുറവുണ്ടാകുന്നതിനെയാണ് മഴക്കുറവ് എന്ന് പറയുക. പതിനാല് ജില്ലകളില്‍ ഒന്‍പത് ഇടത്തും മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ മഴക്കുറവ് മലപ്പുറം ജില്ലയിലാണ്. അവിടെ 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കാസര്‍കോട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ 37 ശതമാനവും കൊല്ലത്ത് 33 ശതമാനവും എറണാകുളത്ത് 32ശതമാനവും കോട്ടയത്ത് 28 ശതമാനവും കണ്ണൂരില്‍ 27 ശതമാനവും കോഴിക്കോട് 22 ശതമാനവും മഴയില്‍ കുറവുണ്ടായി. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ 18 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു ജില്ലയിലും അധികമഴ രേഖപ്പെടുത്തിയില്ല. അതുപോലെ തന്നെ ഒരിടത്തും മഴ തീരെ ഇല്ലാത്ത അവസ്ഥയും ഉണ്ടായില്ല. തുലാവര്‍ഷക്കാലത്ത് സംസ്ഥാനത്തുടനീളം മഴ ലഭ്യതയില്‍ വലിയ അസന്തുലിതാവസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും, മധ്യ-വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്കുറവ് നേരിട്ടതെന്നും കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Nine Keralam districts record deficient rainfall since Oct 1: IMD .

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

വാര്‍ത്തയുടെ വിമോചനത്തിനു സമയമായി

'രാമായണ'യെ വീഴ്ത്തി 'ഡൂംസ്ഡേ'? ഇന്ത്യൻ ബോക്സ് ഓഫീസിൽ 'ഡൂം' തരം​ഗം; അഡ്വാൻസ് ബുക്കിങ് 100 കോടി കടക്കുമോ?

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ വാക്കേറ്റം; അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറി, നടപടി ഉടൻ

'കുപ്പിവെള്ളം സുരക്ഷിതം'; വിവാദം 2025ല്‍ ഉത്പാദിപ്പിച്ച ബാച്ചുമായി ബന്ധപ്പെട്ടെന്നും ബിസ്‌ലേരി