Kerala

അയൽവാസിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു, ഒൻപതു വയസുകാരിക്ക് പരിക്ക്

പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അയൽവാസിയുടെ വീടിന്റെ മതിൽ ഇടിഞ്ഞു വീണ് ഒൻപതു വയസുകാരിക്ക് പരിക്ക്. കോഴിക്കോട് കൊടുവള്ളിയിൽ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ മഴയിലാണ് അപകടമുണ്ടായത്. മതിൽ ഇടിഞ്ഞു വീണ് പരിക്കേറ്റ പോങ്ങോട്ടൂരില്‍ വാടകക്ക് താമസിക്കുന്ന മടവൂര്‍ പുതുശ്ശേരിമ്മല്‍ ഷിജുവിന്റെ മകള്‍ അതുല്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പാലു വാങ്ങാനായി അതുല്യ അടുത്ത വീട്ടിലേക്ക് പോകുന്നതിനിടെയാണ് മതില്‍ ഇടിഞ്ഞുവീണത്. മതിലിനടിയില്‍ അകപ്പെട്ട കുട്ടിയെ നാട്ടുകാര്‍ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മതിൽ ഇടിഞ്ഞു വീണ് ഷിജു ഓടിക്കുന്ന ഓട്ടോറിക്ഷയും തകര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

SCROLL FOR NEXT