ചികിത്സയിൽ കഴിയുന്ന ലിസേൽ മരിയ  
Kerala

ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍? ; ഒമ്പതുകാരിക്ക് വെടിയേറ്റത് റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെയെന്ന് പൊലീസ്

കൊച്ചി ഗോതുരുത്ത് സ്വദേശി ലിസേല്‍ മരിയയാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ലണ്ടനില്‍ റസ്‌റ്റോറന്റില്‍ വെച്ച് വെടിയേറ്റ ഒമ്പതു വയസ്സുകാരി മലയാളി ബാലിക അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസേല്‍ മരിയയാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഈസ്റ്റ് ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ മാതാപിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് വെടിയേറ്റത്.

ഗോതുരുത്ത് സ്വദേശി അജീഷ്, വിനയ ദമ്പതികളുടെ മകളാണ് ലിസേല്‍ മരിയ. ബുധനാഴ്ച രാത്രി ഹക്നിയിലെ കിംഗ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റ് ഏരിയയിലെ ഒരു റസ്റ്റോറന്റില്‍ ഡിന്നര്‍ കഴിക്കാനെത്തിയപ്പോഴാണ്, ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത്. വെടിവയ്പ്പ് നടക്കുമ്പോള്‍ പെണ്‍കുട്ടി റസ്റ്റോറന്റിനുള്ളില്‍ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുകയായിരുന്നുവെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

റസ്റ്റോറന്റിന് പുറത്ത് ഇരുന്ന 26, 37, 42 വയസ്സ് പ്രായമുള്ള മൂന്ന് യുവാക്കള്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികളെ കണ്ടെത്താനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ഗുണ്ടകള്‍ തമ്മിലുള്ള വൈരമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അക്രമികള്‍ എത്തിയ ബൈക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് മോഷ്ടിച്ചതാണെന്ന് പൊലീസ് അറിയിച്ചു. കുറ്റവാളികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും മെട്രോപൊളിറ്റന്‍ പൊലീസ് ചീഫ് സൂപ്രണ്ട് ജെയിംസ് കോണ്‍വേ ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും