നിപ മരുന്ന് ഇന്ന് എത്തും 
Kerala

നിപ മരുന്ന് ഇന്ന് എത്തും; ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗമെത്തുക രണ്ട് തരം പ്രതിരോധ മരുന്നുകള്‍

നിപ നിരീക്ഷണത്തിനായി ജൂണ്‍ 12-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: നിപ പ്രതിരോധ മരുന്ന് ഡല്‍ഹിയില്‍ നിന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. വിമാനമാര്‍ഗമാണ് മരുന്നത് എത്തിക്കുക. രണ്ട് തരം മരുന്നകള്‍ ഇന്ന് രാത്രി പതിനൊന്ന് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുമെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, നിപ നിരീക്ഷണത്തിനായി ജൂണ്‍ 12-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ്. നിപ രോഗബാധിതന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുക്കളായ മൂന്നുപേരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവ് ആയത്.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 4 പേരെ കൂടി ഇന്ന് നിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുതായി 13 പേരെ കൂടി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെല്ലാവരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ പെട്ടവരാണ്. ഇതോടെ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 4 പേരും ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ 14 പേരും കുറഞ്ഞ റിസ്‌ക് വിഭാഗത്തില്‍ 82 പേരും ഉള്‍പ്പെടെ നിലവില്‍ 100 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 35 വീടുകളില്‍ കൂടി ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് സര്‍വ്വേ നടത്തി. ഇതോടെ ഡിവിഷനിലെ 320 വീടുകളിലെയും സന്ദര്‍ശനം പൂര്‍ത്തിയായി.

രോഗബാധിതന്‍ നിലവില്‍ മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. 48 മണിക്കൂര്‍ കഴിഞ്ഞ് മെഡിക്കല്‍ ബോര്‍ഡ് രോഗിയുടെ സ്ഥിതി വിലയിരുത്തി രണ്ടാമത്തെ ഡോസ് മോണോക്‌ളോണല്‍ ആന്റിബോഡി നല്‍കുന്നതായിരിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ നിന്നുള്ള വിദഗ്ധസംഘം രോഗിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.

പുതുതായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയ 13 പേരെ ഉള്‍പ്പെടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ള 100 പേരെയും കണ്ട്രോള്‍ റൂമില്‍നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ബന്ധപ്പെടുകയുണ്ടായി. സംശയ നിവാരണത്തിനായി പൊതുജനങ്ങളുടെ 30 ഫോണ്‍ കോളുകള്‍ ഇന്ന് കണ്‍ട്രോള്‍ റൂമിലേക്ക് എത്തി. ഇതുവരെ ഇത്തരത്തിലുള്ള 80 കോളുകളാണ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്.

ഇന്ന് ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 76 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Nipah Medications to Arrive Today; Two Types of Preventive Drugs Being Flown In From Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

പ​രാ​തി​ക്കാ​രി​യോട് അപമര്യാദയായി പെ​രു​മാ​റി; ഡി​.വൈ​.എ​സ്.പി ശ്രീ​ജി​ത്ത് കൊ​ടേ​രി​ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവ്

ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണ് പരിക്കേറ്റ യുവാവ് മരിച്ചു

കുണ്ടറ കസ്റ്റഡി മര്‍ദ്ദന ആരോപണം: സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

ട്രെയിനിനു മുകളിൽ കയറി ഇലക്ട്രിക് ലൈനിൽ പിടിച്ചു, ഷോക്കേറ്റ് നിലത്തേക്ക് തെറിച്ചു വീണ് യുവാവ്