നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍ 
Kerala

പൂനെ ഫലവും പോസിറ്റീവ്; നിപ ചികിത്സയിലുള്ള രോഗി അതീവ ഗുരുതരാവസ്ഥയില്‍

രോഗബാധിതനായ യുവാവ് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രാഥമിക പരിശോധനാഫലം ഇന്നലെ പോസിറ്റീവ് ആയതോടെ ഇയാളുടെ സാമ്പിളുകള്‍ പൂെനയിലേക്ക് അയച്ചിരുന്നു. ഇതാണ് പോസിറ്റീവെന്ന് സ്ഥിരീകരണമുണ്ടായിരിക്കുന്നത്.

രോഗബാധിതനായ യുവാവ് അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. ഇന്നലെ രാത്രിയാണ് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന രോഗിയെ ഇന്നലെ രാത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചിരുന്നു.

Nipah Virus: Pune NIV Confirms Positive Result for Patient in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കൊലപാതകശ്രമത്തിന് തെളിവില്ലെന്ന് പൊലീസ്

പാനൂരിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

'ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല; താല്പര്യമില്ലാഞ്ഞിട്ടും അത്തരം കാര്യങ്ങൾക്ക് നിന്നു കൊടുക്കാറുണ്ട്'

മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം; പാദങ്ങൾ എങ്ങനെ സംരക്ഷിക്കണം

SCROLL FOR NEXT