പ്രതീകാത്മക ചിത്രം 
Kerala

കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍: 10 ജില്ലകളില്‍ മെഗാ തൊഴില്‍ മേള ഡിസംബര്‍ 11 മുതല്‍ ജനുവരി 8വരെ; അറിയേണ്ടതെല്ലാം

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.jobfest.kerala.gov.in ല്‍ നടത്താം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍ മേള ശേഷിക്കുന്ന ജില്ലകളില്‍ ഡിസംബര്‍ 11 മുതല്‍ ജനുവരി 8 വരെ നടക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെ നടക്കുന്ന തൊഴില്‍ മേളകളിലൂടെ സ്വകാര്യ മേഖലയിലെ 25,000 തൊഴിലുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.

ആയിരത്തിലധികം തൊഴില്‍ദാതാക്കളും 50000ത്തിലധികം ഉദ്യോഗാര്‍ഥികളും പങ്കെടുക്കുന്ന തൊഴില്‍മേളയില്‍, ഐ.ടി,  ടെക്സ്റ്റയില്‍സ് ജൂവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്‌ട്രേഷന്‍ മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നിവയിലേതടക്കമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കും.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.jobfest.kerala.gov.in ല്‍ നടത്താം. തൊഴില്‍ മേളകളുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഇടുക്കി, ആലപ്പുഴ, വയനാട,് കണ്ണൂര്‍ ജില്ലകളില്‍ നിയുക്തി തൊഴില്‍ മേള സംഘടിപ്പിച്ചു. തുടര്‍ന്നുള്ള  ജോബ് ഫെയര്‍ നടത്തപ്പെടുന്ന ജില്ലകള്‍, തീയതി സെന്റര്‍ എന്നിവ താഴെ പറയുന്നു.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  തിരുവനന്തപുരം, ഡിസംബര്‍ 11, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എന്‍ജിനിയറിങ് കാര്യവട്ടം.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കൊല്ലം, ഡിസംബര്‍ 18, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പത്തനംതിട്ട, ഡിസംബര്‍ 21, മാക് ഫാസ്റ്റ് കോളേജ് തിരുവല്ല.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  കോട്ടയം, ഡിസംബര്‍ 18, ബസേലിയസ് കോളേജ്, കോട്ടയം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  എറണാകുളം, ഡിസംബര്‍ 11, സെന്റ് പോള്‍സ് കോളേജ് കളമശ്ശേരി.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് തൃശൂര്‍, ഡിസംബര്‍ 20, തൃശൂര്‍ സെന്റ് തോമസ് കോളേജ്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  പാലക്കാട്, ഡിസംബര്‍ 11, ഗവണ്മെന്റ് വിക്ടോറിയ കോളേജ്, പാലക്കാട്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  മലപ്പുറം, ഡിസംബര്‍ 22, മഅദിന്‍ പോളിടെക്‌നിക് കോളേജ്, മലപ്പുറം.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  കോഴിക്കോട്, ഡിസംബര്‍ 18,  ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജ് വെസ്റ്റ് ഫീല്‍ കോഴിക്കോട്.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  കാസര്‍ഗോഡ്,  ജനുവരി 8, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് & സയന്‍സ് കോളേജ്.

രാവിലെ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ജോബ്‌ഫെയറുകള്‍ നടക്കുക
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT