കേരള കലാമണ്ഡലം 
Kerala

കൂത്തമ്പലത്തില്‍ ചെരിപ്പ് ധരക്കുന്നതില്‍ വിലക്കില്ല; വിശദീകരണവുമായി കേരള കലാമണ്ഡലം

കലാമണ്ഡലത്തിലെ ഗുരുശിഷ്യബന്ധങ്ങളും ബോധനരീതികളും പാരമ്പര്യകലകളുടെ അടിത്തറ കാത്തുസൂക്ഷിക്കുവാന്‍ സദാ ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ ഒരിക്കലും ഭരണപരമായ ഇടപെടലുകളോ, പൊളിച്ചെഴുതലുകളോ സംഭവിച്ചിട്ടില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: കൂത്തമ്പലത്തില്‍ ചെരിപ്പ് ധരിച്ച് പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് കേരള കലാമണ്ഡലം. ഇതിനു മുമ്പുതന്നെ കലാവതരണങ്ങളുടെയും സമ്മേളനങ്ങളുടെയും ഭാഗമായി പലരും ചെരിപ്പു ധരിച്ച് കൂത്തമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ട്. കലാമണ്ഡലത്തിലെ കൂത്തമ്പലം എന്നത് അവതരണകലകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഇടം മാത്രമാണെന്നും കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ വിശദീകരണക്കുറിപ്പില്‍ വ്യക്തമാക്കി.

കേരള കലാമണ്ഡലം എന്നും പാരമ്പര്യ കലകളുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അതീവനിഷ്ഠ പുലര്‍ത്തിയാണ് പ്രവര്‍ത്തിച്ചുവരുന്നത്. മഹാകവി വള്ളത്തോള്‍ തുടങ്ങിവെച്ച, തുടര്‍ന്നുവന്ന ആചാര്യന്മാര്‍ പരിപോഷിപ്പിച്ചെടുത്ത ഒരു സമ്പ്രദായമാണ് ഇന്നും അതേ ഊര്‍ജ്ജത്തോടുകൂടി ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കലാമണ്ഡലത്തിലെ ഗുരുശിഷ്യബന്ധങ്ങളും ബോധനരീതികളും പാരമ്പര്യകലകളുടെ അടിത്തറ കാത്തുസൂക്ഷിക്കുവാന്‍ സദാ ശ്രദ്ധിക്കുന്നുണ്ട്. ഇതില്‍ ഒരിക്കലും ഭരണപരമായ ഇടപെടലുകളോ, പൊളിച്ചെഴുതലുകളോ സംഭവിച്ചിട്ടില്ല.

ഈയടുത്ത് കൂത്തമ്പലത്തില്‍ വെച്ച് നടന്ന ഒരു സെമിനാറില്‍ ക്ഷണിക്കപ്പെട്ട് എത്തിയ, കലാമണ്ഡലത്തില്‍ ഡീന്‍ കൂടിയായ വിഷയവിദഗ്ദ്ധന്‍ ചെരിപ്പ് ധരിച്ച് കുത്തമ്പല ത്തിലെ സ്റ്റേജില്‍ ഇരുന്ന് പ്രസംഗിച്ചതിനെ സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ വിമര്‍ശിക്കുന്നത് കണ്ടു. ഇതിനു മുമ്പുതന്നെ കലാവതരണങ്ങളുടെയും സമ്മേളനങ്ങളുടെയും ഭാഗമായി പലരും പാദരക്ഷകള്‍ ധരിച്ച് കൂത്തമ്പലത്തില്‍ പ്രവേശിച്ചിട്ടുണ്ട്. മാത്രമല്ല സങ്കുചിതമായ നിയന്ത്രണങ്ങള്‍ക്കതീതമായി പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ വിവിധ കലകള്‍ അവതരിപ്പിക്കുന്നതിനുള്ള ഇടമായി കൂത്തമ്പലത്തെ നിലനിര്‍ത്തു കയും ചെയ്യേണ്ടതുണ്ട്. കലാമണ്ഡലത്തിലെ കൂത്തമ്പലം എന്നത് അവതരണകലകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ഇടം മാത്രമാണ്. അതിനെ മറ്റൊരു തരത്തില്‍ അവതരിപ്പിക്കുന്നവരുടെ സമീപനത്തോട് കലാമണ്ഡലത്തിന് യോജിപ്പില്ല -എന്ന് ഇതിനാല്‍ വ്യക്തമാക്കുന്നു. സമീപകാലത്തായി ഇത്തരത്തില്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതകള്‍ കൂടുതലായി നടക്കുന്നതിനാലാണ് ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നതെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.

No Ban on Footwear Inside Koothambalam: Kerala Kalamandalam Issues Clarification

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെക്ക് കേസില്‍ മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ്

മുല്ലപ്പെരിയാറിൽ ആദ്യഘട്ട പരിശോധന പൂർത്തിയായി; റിപ്പോർട്ട് 15 ദിവസത്തിനകം (വിഡിയോ)

സൈനിക കേന്ദ്രത്തില്‍ വന്‍ കവര്‍ച്ച; മാണി സി കാപ്പന്‍ എംഎല്‍എയ്ക്ക് ഒരുവര്‍ഷം തടവ് ശിക്ഷ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ ശ്രേഷ്ഠ വിദ്യാലയമായി കമ്പല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ

വയോജനക്ഷേമ വകുപ്പ് പ്രവർത്തനം ആരംഭിക്കുന്നു: തസ്തികകള്‍ പുനര്‍വിന്യസിച്ചു