തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭഷ്യവകുപ്പ് അറിയിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്.
റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണു സാധാരണ റേഷന്‍ വിഹിതത്തിനുപുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്.
ഇത്തവണത്തെ ഓണം റേഷന്‍ വിഹിതം ഇങ്ങനെ:
മഞ്ഞ കാര്‍ഡ്:
കഴിഞ്ഞ ഓണത്തിന്: 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പും. (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് ഏഴു രൂപ നിരക്കില്‍.) കൂടാതെ സൗജന്യ ഓണക്കിറ്റ്.
ഇത്തവണ: മേല്‍ പറഞ്ഞ വിഹിതത്തിനു യാതൊരു കുറവും വരാതെ വിതരണം നടന്നുവരുന്നു.
പിങ്ക് കാര്‍ഡ്:
കഴിഞ്ഞ തവണ ഓണത്തിന്: ഒരംഗത്തിന്് 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) കൂടാതെ കുടുംബത്തിന് 5 കിലോ സ്‌പെഷല്‍ അരിയുമാണ് നല്‍കിയത്.
ഇത്തവണ: 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) പ്രതിമാസ പ്രതിമാസ റൈഡ് ഓവര്‍ അരി അലോക്കേഷനില്‍ വന്ന കുറവ് കാരണമാണ് കഴിഞ്ഞവര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ നിന്ന് കണ്ടെത്തി 10 .90 രൂപ നിരക്കില്‍ നല്‍കിയ 5 കി. സ്‌പെഷല്‍ അരി ഈ വര്‍ഷം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാരാണെന്നു വ്യക്തമാണ്.
നീല കാര്‍ഡ്:
കഴിഞ്ഞ തവണ: ആളൊന്നിന് 4 രൂപയ്ക്ക് 2 കിലോ അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും.
ഇത്തവണ: ഓണത്തിന് ആളൊന്നിന് നാലു രൂപ നിരക്കില്‍ 2 കി. അരിയും 17 രൂപ നിരക്കില്‍ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷ്യല്‍ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒപ്പം ഒരു കുടുംബത്തിന് OMSS അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നു.
വെള്ള കാര്‍ഡ്:
കഴിഞ്ഞ തവണ: സ്‌പെഷല്‍ വിഹിതമുള്‍പ്പെടെ 15 കി. അരി മാത്രം 10.90 രൂപ നിരക്കില്‍
ഇത്തവണ: 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷ്യല്‍ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നല്‍കുന്നു.
ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്:
കഴിഞ്ഞ ഓണത്തിന്: 2 കി. അരി 10.90 രൂപ നിരക്കില്‍.
ഇത്തവണ: 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നല്‍കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates