പാസ്‌വേഡ് മാറ്റിയാല്‍ സേഫായോ? ഫോണ്‍ ഹാക്ക് ചെയ്താല്‍ ആദ്യം ചെയ്യേണ്ടത്

smartphone
smartphoneപ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

സോഷ്യല്‍ മീഡിയ അക്കൗണ്ടോ ബാങ്ക് വിവരങ്ങളോ ഇമെയിലോ ഹാക്ക് ചെയ്യപ്പെട്ടാല്‍ എന്താണ് ഉടന്‍ ചെയ്യേണ്ടത്? അക്കൗണ്ടുകളുടെ എല്ലാം പാസ്‌വേഡ് മാറ്റിയാല്‍ സേഫായെന്ന് കരുതി സമാധാനിക്കാന്‍ വരട്ടെ. ഹാക്കിങ് നടന്നാല്‍ ഉപയോക്താക്കള്‍ ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണിത്. സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നാല്‍ പാസ്വേഡ് മാറ്റിയത് കൊണ്ടുമാത്രമായില്ല.അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയാം.

ഹാക്കിങ് നടന്നാല്‍ ഇമെയില്‍ അടക്കമുള്ളവയുടെ പാസ്വേഡ് മാറ്റുന്നതിന് മുമ്പ് തന്നെ ഹാക്കര്‍ നിങ്ങളുടെ റിക്കവറി ഇമെയില്‍ അഡ്രസ്, ഫോണ്‍ നമ്പര്‍, അക്കൗണ്ട് ആക്‌സസ് ചെയ്യാനുള്ള മറ്റ് സെറ്റിങ്‌സുകള്‍ എന്നിവ മാറ്റിയിട്ടുണ്ടാകാം. അതിനാല്‍ പുതിയ പാസ്വേഡ് നല്‍കി ലോഗിന്‍ ചെയ്ത ശേഷം അക്കൗണ്ട് സെറ്റിങ്‌സില്‍ സംശയാസ്പദമായ മാറ്റങ്ങള്‍ വന്നിട്ടുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.

നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് ഇമെയില്‍. ഒരു ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍, അതിലൂടെ നിങ്ങളുടെ ഓണ്‍ലൈന്‍ ഷോപ്പിങ്, ബാങ്കിങ്, ക്ലൗഡ് സ്റ്റോറേജ് തുടങ്ങി മറ്റ് പല അക്കൗണ്ടുകളിലേക്കും ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കടക്കാന്‍ സാധിക്കും.

ഒരേ പാസ്വേഡ് തന്നെ പലയിടത്തും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കില്‍ അപകടം ഇരട്ടിയാകും.

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടിനൊപ്പം, മറ്റ് പ്രധാന അക്കൗണ്ടുകളുടെ പാസ്വേഡുകളും മാറ്റണം.

മള്‍ട്ടി-ഫാക്ടര്‍ ഓതന്റിക്കേഷന്‍ അഥവാ ടൂ-സ്റ്റെപ്പ് വെരിഫിക്കേഷന്‍ എല്ലാ അക്കൗണ്ടുകള്‍ക്കും നിര്‍ബന്ധമായും ഓണ്‍ ആക്കി വെക്കുക.

ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നത് പലപ്പോഴും വലിയ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തുടക്കമാകാം. നിങ്ങളുടെ അക്കൗണ്ടില്‍ സേവ് ചെയ്തിട്ടുള്ള കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് അനാവശ്യ ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്ന് ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുക. കൂടാതെ, നിങ്ങളുടെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടാനും ഹാക്കര്‍മാര്‍ ശ്രമിച്ചേക്കാം.

smartphone
വാട്‌സ്ആപ്പ് ഹാക്ക് ചെയ്‌തോ? എങ്ങനെ തിരിച്ചറിയാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സൈബര്‍ ആക്രമണം നേരിട്ടാല്‍ ആദ്യം ചെയ്യേണ്ടത്?

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കോ സൈബര്‍ ആക്രമണങ്ങള്‍ക്കോ ഇരയായാല്‍ ഒട്ടും വൈകാതെ തന്നെ താഴെ പറയുന്ന നടപടികള്‍ സ്വീകരിക്കുക

കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ cybercrime.gov.in വഴി ഉടന്‍ പരാതി രജിസ്റ്റര്‍ ചെയ്യുക.

അല്ലെങ്കില്‍ 1930 എന്ന ടോള്‍ ഫ്രീ സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുമായി ബന്ധപ്പെടുക.

അക്കൗണ്ട് തിരിച്ചുകിട്ടിയാല്‍ പാസ്വേഡ് മാത്രം മാറ്റി ലോഗ് ഔട്ട് ചെയ്യുന്നതിന് പകരം, സംശയാസ്പദമായ എല്ലാ ഡിവൈസുകളില്‍ നിന്നും ലോഗ് ഔട്ട് ചെയ്യുകയും സുരക്ഷാ സെറ്റിങ്‌സുകള്‍ ഓണ്‍ ആക്കുകയും ചെയ്യുക

smartphone
ഗുണനിലവാരമില്ലാത്തവ വേണ്ട; സ്‌ക്രീന്‍ ഗാര്‍ഡുകള്‍ക്കും 'ക്വാളിറ്റി ചെക്ക്' നിര്‍ബന്ധം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
smartphone
സ്മാര്‍ട്ട്‌ഫോണ്‍ പഴ്‌സായി ഉപയോഗിക്കുന്നവരാണോ? ബാക്ക്കവറില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത് !
smartphone
സ്പാം കോളുകള്‍ ഇനി എഐ കണ്ടെത്തും; ട്രൂ കോളറിനും പിടിവീഴും, പുതിയ ചട്ടങ്ങളുമായി ട്രായ്
Summary

Is changing your password enough? What to do first if your phone is hacked

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com