

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് വഴി വരുന്ന ലിങ്കുകളിലും ചിത്രങ്ങളിലും ഫയലുകളിലും ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ചിലപ്പോള്‍ ഇവ നിങ്ങളുടെ അക്കൗണ്ട് തന്നെ ഹാക്ക് ചെയ്യുന്നതിലേക്ക് എത്തിയേക്കാം. സമീപകാലാത്തായി സൈബര്‍ തട്ടിപ്പുകാര്‍ മാല്‍വെയര്‍, ഫിഷിങ് സ്‌കീമുകള്‍, സെഷന്‍-ഹൈജാക്കിങ് ടെക്‌നിക്കുകളിലൂടെ വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കുന്ന ഡിവൈസുകളില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ആക്ടീവ് സെഷനുകള്‍,ചാറ്റുകളില്‍ ദൃശ്യമാകുന്ന അണ്‍ സെന്റ് മെസേജുകള്‍, ഔട്ട്ഗോയിങ് ലിങ്കുകള്‍, നിങ്ങളുടെ ചിത്രത്തിലോ പേരിലോ സെറ്റിങ്‌സിലോ ഉണ്ടാകുന്ന പെട്ടെന്നുള്ള പ്രൊഫൈല്‍ മാറ്റങ്ങള്‍, നിങ്ങളുടെ ഫോണിലേക്ക് നേരിട്ട് അയച്ച അപ്രതീക്ഷിത എസ്എംഎസ് വെരിഫിക്കേഷന്‍ കോഡുകള്‍. ഇവയെല്ലാം നിങ്ങളുടെ അക്കൗണ്ടിന്റ ഹാക്കിങ് സൂചിപ്പിക്കുന്നതാണ്.
ഹാക്കിങ് തടയാന്‍ പ്രൊട്ടക്ടീവ് പിന്‍ സൃഷ്ടിക്കാന്‍ ടു-സ്റ്റെപ്പ് വെരിഫിക്കേഷന്‍ ഓണാക്കേണ്ടത് അത്യവശ്യമാണ്. ഹാക്കിങ് സൂചന ലഭിച്ചാല്‍ ലിങ്ക് ചെയ്ത എല്ലാ ഡിവൈസുകളില്‍ നിന്നും ഉടന്‍ ലോഗ് ഔട്ട് ചെയ്യുക.
ഔദ്യോഗിക എസ്എംഎസ് കോഡ് ഉപയോഗിച്ച് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വീണ്ടും പരിശോധിക്കണം. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ പൂര്‍ണ്ണമായും ക്ലീന്‍ ചെയ്യാന്‍ ഡീപ്പ് മാല്‍വെയര്‍ സ്‌കാന്‍ നടത്തുക. സംശയാസ്പദമായ ലിങ്കുകളോ അഭ്യര്‍ത്ഥനകളോ ഒഴിവാക്കാന്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്ക് മുന്നറിയിപ്പ് നല്‍കണം.
വാട്‌സ്ആപ്പ് മാല്‍വെയര്‍ ഭീഷണികള്‍ക്കെതിരായ നിങ്ങളുടെ പ്രാഥമിക പ്രതിരോധം എന്നത് മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കുക എന്നതാണ്. അക്കൗണ്ട് വീണ്ടെടുക്കല്‍, ടു ഫാട്കര്‍ സെക്യൂരിറ്റി എന്നിവ അക്കൗണ്ടിന് ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates