Veena George  വീണാ ജോര്‍ജ്‌
Kerala

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്: കൊലപാതകശ്രമത്തിന് തെളിവില്ലെന്ന് പൊലീസ്

സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Bijeesh

കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ പൊലീസ് ഒഴിവാക്കി. ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകളൊന്നും അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. സംസ്ഥാനത്ത് മെഡിക്കല്‍ അനാസ്ഥ വര്‍ധിക്കുന്നുവെന്നാരോപിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ, റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് വീണയുടെ പരാതി. സംഭവത്തില്‍ അഞ്ച് കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

റെയില്‍വേ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍, മന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്നുമായിരുന്നു ആരോപണം. സംഭവത്തിന് പിന്നാലെ കഴുത്തുവേദന അനുഭവപ്പെട്ട വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. ഇതിനു പിന്നാലെ കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അരങ്ങേറി. സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ചെന്ന ആരോപണങ്ങളും അന്ന് ഉയര്‍ന്നു.

എന്നാല്‍ വിശദമായ അന്വേഷണത്തില്‍ മന്ത്രിയെ അപായപ്പെടുത്താനായി ആക്രമണം നടന്നതായോ, ആയുധം ഉപയോഗിച്ചെന്നോ സൂചിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതായും അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്ന കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, പ്രതിഷേധവുമായി ബന്ധപ്പെട്ട ചില വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള അനധികൃത കൂട്ടംചേരല്‍, കലാപം, വഴിതടയല്‍, സ്വമേധയാ പരിക്കേല്‍പ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടയല്‍ തുടങ്ങിയ കുറ്റങ്ങളാണ് നിലനിര്‍ത്തിയിരിക്കുന്നത്. ഇതിനുപുറമെ ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ അതിക്രമിച്ച് കടക്കല്‍, പൊതുശല്യം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കൊലപാതകശ്രമത്തിനും ആയുധം ഉപയോഗിച്ചതിനും തെളിവില്ലെന്ന കണ്ടെത്തല്‍ കേസിന്റെ ഗതിയില്‍ നിര്‍ണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്.

No evidence of murder bid, weapon use in Veena George assault case: Kerala police

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മധ്യപ്രദേശിലെ മൂന്ന് രാജ്യസഭാ സീറ്റുകളും ബിജെപിക്ക്; വിജയിച്ചതായി പ്രഖ്യാപനം; കോണ്‍ഗ്രസ് നിയമയുദ്ധത്തിന്

പാനൂരിൽ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു

'ആ സമയത്ത് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല; താല്പര്യമില്ലാഞ്ഞിട്ടും അത്തരം കാര്യങ്ങൾക്ക് നിന്നു കൊടുക്കാറുണ്ട്'

മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം; പാദങ്ങൾ എങ്ങനെ സംരക്ഷിക്കണം

യൂത്ത് ലീഗ് ആദ്യ സംസ്ഥാന പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ കെ മുഹമ്മദ് നിര്യാതനായി

SCROLL FOR NEXT