No longer represent the left in channel discussions adv B N Haskar clarify screen grab
Kerala

ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഖജനാവിലേക്ക് തിരിച്ചടച്ചു, 'ഇടതു നിരീക്ഷകന്‍ ' പദവി രാജിവെച്ചു; പരിഹാസ പോസ്റ്റുമായി ഹസ്‌കര്‍

മുഖ്യമന്ത്രി പിണറായി വിജയനേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയ 'ഇടതു നിരീക്ഷകന്‍' എന്ന പദവി രാജിവെച്ചതായി അഡ്വ. ബി എന്‍ ഹസ്‌കര്‍. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ഇതുവരെ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചെന്നും അദ്ദേഹം പരിഹസിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം സിപിഎമ്മിനെതിരെ പരിഹാസമെന്നോണം പ്രതികരിച്ചത്.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ ഇനി ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കരുതെന്ന് കഴിഞ്ഞദിവസം ഹസ്‌കറിന് സിപിഎം മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയനേയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും ഹസ്‌കര്‍ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ചതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

രാജിവെച്ചു........

സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയ 'ഇടതു നിരീക്ഷകന്‍ '....

എന്ന പദവി ഞാന്‍ രാജി വച്ചിരിക്കുന്നു,

ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും ഞാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചടച്ചു, ഔദ്യോഗിക വാഹനം ഡ്രൈവര്‍ ഗണ്‍മാന്‍ എന്നിവ ഞാന്‍ തിരിച്ചയച്ചു, ഔദ്യോഗിക വസതിയും ഒഴിഞ്ഞു.

ചാനല്‍ ചര്‍ച്ചകളിലെ മണിക്കൂറുകള്‍ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് കരുതുന്നതുകൊണ്ട് ഞാന്‍ ഇനി മുതല്‍ 'രാഷ്ട്രീയ നിരീക്ഷകന്‍,'

പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ....

No longer represent the left in channel discussions adv B N Haskar clarify

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രക്ഷോഭകാരികള്‍ ദൈവത്തിന്റെ ശത്രുക്കളെന്ന് ഇറാന്‍, ശക്തമായ നടപടിയെന്ന് മുന്നറയിപ്പ്; പ്രതികരിച്ച് ലോകരാഷ്ട്രങ്ങള്‍

ഫോട്ടോജേര്‍ണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു

ഒന്നാം ക്ലാസുകാരന്റെ ബാഗിന് ഭാരം, തുറന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്

ഇന്‍സ്റ്റഗ്രാമില്‍ സുരക്ഷാവീഴ്ച, 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു, ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്

നിയുക്തി മെഗാ തൊഴിൽമേള, ജനുവരി 31 ന് തിരുവനന്തപുരത്ത്

SCROLL FOR NEXT