സാബു എം ജേക്കബ്‌/ഫയല്‍ 
Kerala

മിനിമം വേതനമില്ല, കുടിവെള്ളമില്ല; ശുചിമുറികള്‍ പോലുമില്ല; കിറ്റെക്‌സിന് എതിരെ തൊഴില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്

കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കിഴക്കമ്പലത്തെ കിറ്റെക്‌സ് ഫാക്ടറിക്ക് എതിരെ തൊഴില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മിനിമം വേതനം നല്‍കുന്നില്ല, വേണ്ടത്ര ശുചിമുറികളില്ല, കുടിവെള്ളം ഉറപ്പുവരിത്തിയിട്ടില്ല, തൊഴിലാളികള്‍ക്ക് അവധി നല്‍കുന്നില്ല തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 

ഫാക്ടറിയിലെ തൊഴില്‍ ചൂഷണത്തിന് എതിരെ  ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ വകുപ്പ് പരിശേധന നടത്തിയത്. മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും അഭിപ്രായങ്ങള്‍ കേട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അവധി ദിനങ്ങളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നു. ഇതിന് അധിക വേതനമില്ല. തൊഴില്‍ നിയമം 21/4 വകുപ്പ് പ്രകാരം മിനിമം വേതനം ഒരുക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. തൊഴിലാളികള്‍ക്ക് എതിരെ അനധികൃതമായി പിഴ ചുമത്തുന്നു. ആനുവല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടു. തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ച രജിസ്റ്റര്‍ സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചും തദ്ദേശീയരായ തൊഴിലാളികളെ സംബന്ധിച്ചും തരംതിരിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എത്ര ഇതര സംസ്ഥാന തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു എന്ന് കൃത്യമായ കണക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇവര്‍ക്ക് അവധി നല്‍കാറില്ലെന്നും മിനിമം വേതനം നല്‍കാറില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട് കളവാണെന്ന് ആരോപിച്ച് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്തുവന്നു. ശുചിമുറികളുടെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ മാനദണ്ഡത്തില്‍ പറയുന്നതെല്ലാം പാലിച്ചാണ് ഫാക്ടറി തുടങ്ങിയതെന്ന് സാബു പറഞ്ഞു. 

അവധി ദിവസങ്ങളില്‍ ജോലി ചെയ്യിപ്പിക്കുന്നു എന്നത് തെറ്റാണെന്നും സാബു അവകാശപ്പെട്ടു. മിനിമം വേതനത്തെക്കാള്‍ 70 ശതമാനം ശമ്പളമാണ് താന്‍ കൊടുക്കുന്നതെന്നും തൊഴിലാളികള്‍ക്ക് നാലുനേരത്തെ ഭക്ഷണം സൗജന്യമായി കൊടുക്കുന്നുണ്ടെന്നും സാബു അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

'അയാളുടെ സാമൂഹ്യ വിരുദ്ധതയ്ക്കുള്ള സ്‌പെഷ്യല്‍ അവാര്‍ഡ് കൂടി പ്രഖ്യാപിക്കുക'; വേടന്റെ അവാര്‍ഡില്‍ ജോയ് മാത്യു

SCROLL FOR NEXT