പ്രതീകാത്മക ചിത്രം 
Kerala

കൂടുതൽ സ്ത്രീധനം കൊടുത്തില്ല, ഭർത്താവ് യുവതിയുടെ മുടി മുറിച്ചു, പിടിച്ചുകൊടുത്തത് അയൽവാസി; അറസ്റ്റ്

രാ​ഗേഷും അമ്മ ശ്യാമളയും അമൃതയും ചേർന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചു എന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ; കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയുടെ തല മുണ്ഡനം ചെയ്ത കേസിൽ ഭർത്താവും അയൽവാസിയും അറസ്റ്റിൽ. യുവതിയുടെ പരാതിയിൽ ഭർത്താവ് എറണാകുളം മുളന്തുരുത്തി തലക്കോട് പള്ളത്തുപറമ്പിൽ രാ​ഗേഷ് (24) അയൽവാസി കാവിൽ പറമ്പിൽ അമ‍ൃത (28) എന്നിവരാണ് അറസ്റ്റിലായത്. മുടി മുറിക്കാനായി സഹായിച്ചു എന്നതാണ് അമൃതയുടെ പേരിലുള്ള കുറ്റം. 

തൃശൂർ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ മൂന്നു വർഷം മുൻപാണ് രാ​ഗേഷ് വിവാഹം കഴിക്കുന്നത്. വിവാഹസമയത്ത് നൽകിയ സ്വർണാഭരണങ്ങൾ മുഴുവൻ ഭർത്താവും ഭർതൃമാതാവും കൈക്കലാക്കി. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു എന്നും പരാതിയിൽ യുവതി പറയുന്നു. 

കൂടുതൽ സ്ത്രീധനം നൽകാൻ യുവതിയുടെ വീട്ടുകാർ തയാറാകാതെ ഇരുന്നതോടെയാണ് പീഡനം രൂക്ഷമായത്. കഴിഞ്ഞ ഒന്നാം തിയതിയാണ് രാ​ഗേഷും അമ്മ ശ്യാമളയും അമൃതയും ചേർന്ന് ബലമായി തല മുണ്ഡനം ചെയ്യിച്ചു എന്നാണ് പരാതി. യുവതിയെ മുടി മുറിക്കാനായി പിടിച്ചു നിർത്തി കൊടുത്തത് അമൃതയാണ്. ചോറ്റാനിക്കരയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT