വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയില്‍വേ 
Kerala

കേരളത്തില്‍ എവിടെയും സഞ്ചരിക്കാന്‍ കുറഞ്ഞത് 960 രൂപ; ആര്‍എസി ഇല്ല; വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് അറിയാം

11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വന്ദേഭാരത് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് റെയില്‍വേ. തേഡ് എസിയില്‍ കുറഞ്ഞ നിരക്ക് 960 രൂപയാണ്. ചുരുങ്ങിയ ദൂരം യാത്ര ചെയ്യുന്നവരും കുറഞ്ഞത് 400 കിലോമീറ്റര്‍ ദുരത്തേക്കുള്ള നിരക്ക് നല്‍കണം. കണ്‍ഫേംഡ് ടിക്കറ്റുകള്‍ മാത്രമേ നല്‍കൂ എന്നുള്ളതാണ് മറ്റൊരു സവിശേഷഷത.

ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ ലഭിക്കില്ല. 11 തേഡ്എസി നാല് സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി കോച്ചുകളാണ് ഉണ്ടാകുക. 823 യാത്രക്കാര്‍ക്ക് കയറാം. സെക്കന്‍ഡ് എസിക്ക് 400 കിലോ മീറ്റര്‍ വരെ 1240രൂപയും ഫസ്റ്റ് എസിക്ക് 1520 രൂപയുമാണ്. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും ചുരുങ്ങിയത് നാലുരൂപയാണ്.

ആയിരം കിലോമീറ്റര്‍ വരെ തേഡ് എസിക്ക് 2,400 രൂപയും സെക്കന്‍ഡ് എസിക്ക് 3100 രൂപയും ഫസ്റ്റ് എസിക്ക് 3,800 രൂപയുമാണ്. നിരക്കുകള്‍ക്കൊപ്പം ജിഎസ്ടിയും ഈടാക്കും. തേഡ് എസി ടിക്കറ്റുകള്‍ക്ക് കിലോ മീറ്ററിന് 2.4 രൂപയും സെക്കന്‍ഡ് എസിക്ക് കിലോമീറ്ററിന് 3.1 രൂപയും ഫസ്റ്റ് എസിക്ക് കിലോമീറ്ററിന് 3.8 രൂപയുമാണ് ഈടാക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു.

No RAC, minimum fare equivalent to 400-km journey rate: Fare structure of Vande Bharat sleeper trains notified

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉള്ളിച്ചാക്കില്‍ ഒളിപ്പിച്ച് സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുവന്നത് എന്തിന്?; വടക്കന്‍ കേരളത്തില്‍ എന്‍ഐഎയുടെ വ്യാപക പരിശോധന

സ്കൂൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട, ഇപ്പോഴെ കുട്ടികളെ പരിശീലിപ്പിക്കാം, മാതാപിതാക്കൾ അറി‍ഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എഥനോളില്‍ ഓടുന്ന ബൈക്കുമായി ഹീറോ, ബുധനാഴ്ച ലോഞ്ച്; എന്താണ് ഫ്‌ലെക്‌സ്-ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍?

സാരി ഉടുക്കാനാണോ ഇത്ര പാട്! അതങ്ങനെ സ്റ്റൈല്‍ ആക്കി, സ്റ്റൈല്‍ ആക്കി ക്ലെയര്‍ കയറിപ്പോയ വഴികള്‍

'ആന ചിന്നം വിളിക്കാനെങ്കിലും വായ തുറന്നു, ഹനാൻ ഷായ്ക്ക് അതുമില്ല'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് 'കാട്ടാളൻ'

SCROLL FOR NEXT