പ്രാരംഭവില 12.99 ലക്ഷം രൂപ, 50,000 രൂപ വരെ വിലക്കുറവ്, കോസ്‌മെറ്റിക് അപ്ഡേറ്റ്; ഡസ്റ്റര്‍ അഡ്വഞ്ചര്‍ പതിപ്പ് വിപണിയില്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റര്‍ മോഡലിന്റെ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
Renault Duster Adventure Edition Launched
Renault Duster Adventure Edition Launchedsource: Renault
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ തങ്ങളുടെ ഡസ്റ്റര്‍ മോഡലിന്റെ അഡ്വഞ്ചര്‍ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് ടെക്‌നോ വേരിയന്റിനേക്കാള്‍ വിലക്കുറവാണ് ഈ സ്‌പെഷ്യല്‍ എഡിഷനെന്ന് കമ്പനി അവകാശപ്പെടുന്നു. നിലവിലുള്ള അതേ ഫീച്ചറുകള്‍ തന്നെയാണ് ഇതിലുമുള്ളത്. എന്നാല്‍ അഡ്വഞ്ചര്‍ എഡിഷന് സാധാരണ മോഡലിനേക്കാള്‍ ഏകദേശം 40,000 രൂപ മുതല്‍ 50,000 രൂപ വരെ വില കുറവാണ്. ഒപ്പം ചില പ്രത്യേക കോസ്‌മെറ്റിക് മാറ്റങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡസ്റ്റര്‍ അഡ്വഞ്ചര്‍ എഡിഷന്‍ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. 1.0 ടര്‍ബോ പെട്രോള്‍ മാനുവലിന് 12.99 ലക്ഷം രൂപ രൂപയാണ് എക്‌സ് ഷോറൂം വില. 1.3 ടര്‍ബോ പെട്രോള്‍ മാനുവലിന് 13.99 ലക്ഷം രൂപയും 1.3 ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക്കിന് 15.39 ലക്ഷം രൂപയുമാണ് വില വരിക. സാധാരണ ഡസ്റ്ററില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചറിയാന്‍ ചില കോസ്‌മെറ്റിക് അപ്ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ലേയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ ഉള്‍ക്കൊള്ളിച്ച് കൊണ്ട് കോസ്‌മെറ്റിക് അപ്്‌ഡേറ്റ്. കൂടാതെ, അഡ്വഞ്ചര്‍ സ്‌പെസിഫിക് എംബെല്ലിഷറുകളും ബ്രാന്‍ഡഡ് ഫ്‌ലോര്‍ മാറ്റുകളും ഈ പാക്കേജിന്റെ ഭാഗമായി റെനോ നല്‍കുന്നുണ്ട്.

ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, പവേര്‍ഡ് ടെയില്‍ഗേറ്റ്, ഡ്യുവല്‍-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്‌നോളജി, 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. മെക്കാനിക്കല്‍ വശങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലാതെ മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. വാങ്ങുന്നവര്‍ക്ക് 1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ മാനുവല്‍, 1.3-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (മാനുവല്‍, ഓട്ടോമാറ്റിക്) എന്നിവയില്‍ നിന്ന് ഒന്ന് തെരഞ്ഞെടുക്കാം. സാധാരണ മോഡലിനെ അപേക്ഷിച്ച് എന്‍ജിനിലോ ട്രാന്‍സ്മിഷന്‍ സ്‌പെസിഫിക്കേഷനുകളിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

Renault Duster Adventure Edition Launched
ഇ20 പെട്രോള്‍ മൈലേജ് കുത്തനെ കുറച്ചു, 17ല്‍ നിന്ന് അഞ്ചായി; വൈറല്‍ പോസ്റ്റില്‍ കമ്പനിയുടെ വിശദീകരണം ഇങ്ങനെ
Renault Duster Adventure Edition Launched
വലിയ ബാറ്ററി, പോര്‍ട്ടബിള്‍ ചാര്‍ജര്‍, റേഞ്ച് 187 കിലോമീറ്റര്‍; വിഡ വിഎക്‌സ്2 പ്ലസ് 4 വിപണിയില്‍
Summary

Renault Duster Adventure Edition Launched at Rs. 12.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com