Minister George Kurian 
Kerala

രാജ്യസഭാ സീറ്റില്ല; ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രി സ്ഥാനം ഒഴിയേണ്ടിവരും

രാജ്യസഭാ സീറ്റിലേക്കുളള ബിജെപി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ജോര്‍ജ് കുര്യന്റെ പേര് ഇല്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി:രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യന് സീറ്റില്ല നിലവില്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ് ജോര്‍ജ് കുര്യന്‍ . ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും.

മധ്യപ്രദേശില്‍ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുണ്‍ ചുഘ്, രജനീഷ് അഗര്‍വാള്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ നിന്ന് തായ് തഗക്, ഗുജറാത്തില്‍ നിന്ന് രാജുഭായ് ശുക്ല, മുകേഷ്ഭായ് റത്‌വ, മാന്‍സിങ് പാര്‍മര്‍, ജിതേന്ദ്ര മേഗ്ജിഭായ്, മണിപ്പൂരില്‍ നിന്ന് ശാര്‍ദ ദേവി, രാജസ്ഥാനില്‍ നിന്ന് അല്‍ക ഗുര്‍ജാര്‍, സതീഷ് പുനിയ, ഒഡീഷയില്‍ നിന്ന് ദേബാശിഷ് സാമന്തറായ് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. 2021-ല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിക്കായി മത്സരിച്ച് നേടിയതിനേക്കാള്‍ കുറഞ്ഞ വോട്ടാണ് ജോര്‍ജ് കുര്യന് കേന്ദ്ര മന്ത്രിയായി മത്സരിച്ചിട്ടും നേടാനായത്. നിലവില്‍ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായ ജോര്‍ജ് കുര്യനെ കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടന വരുന്നതോടെ നീക്കിയേക്കും.

No Rajya Sabha seat; George Kurian may have to step down as Union Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുപ്പിയും കപ്പും' എറിയും! ലോകകപ്പ് വേദിയിൽ 'വെള്ളക്കുപ്പി' വിലക്കി ഫിഫ

'ഇസ്ലാം മതം സ്വീകരിക്കണം; മുസ്ലീം യുവാവുമായി പ്രണയത്തിലാകാന്‍ നിര്‍ബന്ധിച്ചു; സഹികെട്ട് ജോലി രാജിവച്ചു' പരാതിയുമായി വിപ്രോ മുന്‍ ജീവനക്കാരി

'ആ നിലപാടിലേക്കാണ് സതീശൻ എത്തേണ്ടത്, വഖഫിൽ പഠിക്കാതെയാണ് പ്രതികരിച്ചത്'

സംവിധായകന്‍ കവിളില്‍ ഒരൊറ്റ അടി, കണ്ണീര് വന്നു; തിരിച്ചടിക്കും എന്ന ഘട്ടം വരെയെത്തി: അര്‍ജുന്‍

'രാവിലെ തന്നെ പൂസ്, ആടിയുലയുന്നു, ഷര്‍ട്ടിന്റെ ബട്ടണിട്ടതും തെറ്റിച്ച്'; ധര്‍മജന് ട്രോള്‍മഴ; മറുപടിയുമായി ബിബിന്‍ ജോര്‍ജ്

SCROLL FOR NEXT